CovidDeathHealthKerala NewsLatest NewsLocal NewsNews
കേരളത്തിൽ വീണ്ടും കൊവിഡ് മരണം.

കേരളത്തിൽ വീണ്ടും കൊവിഡ് മരണം. ആലപ്പുഴയില്‍ മരിച്ചയാള്‍ക്ക് ആണ് കൊവിഡ് സ്ഥിരീകരിച്ചത്. ആലപ്പുഴ ചുനക്കര സ്വദേശി നസീറിനാണ് രോഗം സ്ഥിരീകരിച്ചത്. വണ്ടാനം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന നസീർ ഞായറാഴ്ചയാണ് മരണപ്പെടുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്നു നസീര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ജൂലൈ ആദ്യ വാരമാണ് നസീര്‍ സൗദിയില്‍ നിന്ന് നാട്ടിലെത്തിയത്. തുടര്‍ന്ന് കാന്‍സര്‍ ചികിത്സയ്ക്കായി ഇയാള്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ പോയിരുന്നു. ഇതിനുശേഷമാണ് വണ്ടാനം മെഡിക്കല്‍ കോളേജില്‍ ചികിത്സ ആരംഭിച്ചത്. മരണപെട്ടതിനെ തുടർന്ന് നടത്തിയ സ്രവ പരിശോധനയില്‍ ഫലം പോസീറ്റിവാകുകയായിരുന്നു. രാത്രി ഏറെ വൈകിയാണ് ഫലം പുറത്ത് വന്നത്.