NewsSportsUncategorizedWorld
സോഷ്യൽ മീഡിയയിലും മിന്നും തരാം; 50 കോടിയാളുകൾ പിന്തുടരുന്ന ആദ്യ വ്യക്തിയെന്ന നേട്ടം സ്വന്തമാക്കി 50 കോടിയാളുകൾ പിന്തുടരുന്ന ആദ്യ വ്യക്തിയെന്ന നേട്ടം സ്വന്തമാക്കി

ലണ്ടൻ: സോഷ്യൽ മീഡിയയിൽ 50 കോടിയാളുകൾ പിന്തുടരുന്ന ആദ്യ വ്യക്തിയെന്ന നേട്ടം സ്വന്തമാക്കി ഇറ്റാലിയൻ ക്ലബ്ബ് യുവന്റസിന്റെ പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ.
ഫേസ്ബുക്കിൽ 12.5 കോടി, ഇൻസ്റ്റാഗ്രാമിൽ 26.1 കോടി, ട്വിറ്ററിൽ 9.1 കോടി എന്നിങ്ങനെയാണ് സോഷ്യൽ മീഡിയയിൽ റൊണാൾഡോയെ ഫോളോ ചെയ്യുന്നവരുടെ എണ്ണം. 20 ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബുകളേക്കാൾ കൂടുതൽ ഫോളോവേഴ്സ് ഇപ്പോൾ റൊണാൾഡോയ്ക്കുണ്ട്.
ലോകത്താകെയുള്ള ഇൻസ്റ്റാഗ്രാം യൂസേഴ്സിൽ 15 ശതമാനം റൊണാൾഡോയെ ഫോളോ ചെയ്യുന്നുണ്ടെന്നാണ് കണക്ക്.