100 രൂപ ഉണ്ടെങ്കില്‍ സെല്‍ഫിയെടുക്കാം; നിര്‍ദേശവുമായി ബിജെപി മന്ത്രി.
ന്യൂഡല്‍ഹി: 100 രൂപ ഉണ്ടെങ്കില്‍ മാത്രം തനിക്കൊപ്പം സെല്‍ഫി എടുത്താല്‍ മതിയെന്ന് മധ്യപ്രദേശിലെ ബിജെപി വനിതാ മന്ത്രി ഉഷ താക്കൂര്‍. വെറുതെ സെല്‍ഫി എടുക്കാന്‍ നില്‍കുമ്പോള്‍ മന്തിയുടെ സമയം പാഴാകും അതേ സമയം 100 രൂപ ഉണ്ടെങ്കില്‍ അത് പാര്‍ട്ടി ഫണ്ടിലേക് പോകുമെന്നും മന്ത്രി പറയുന്നു.
തന്റെ സമയം കളയുമ്പോള്‍ അത് പല കാര്യങ്ങളെയും ബാധിക്കും താന്‍ പങ്കെടുക്കേണ്ട പരിപാടികളില്‍ പോലും മണിക്കൂറുകളോളം കഴിഞ്ഞേ തനിക് എത്താന്‍ പറ്റുന്നുളൂ എന്നും മന്ത്രി പറയുന്നു. ‘ഒരുപാട് സമയം സെല്‍ഫിക്ക് വേണ്ടി പാഴാകുന്നു. അതുകൊണ്ടുതന്നെ എന്റെ പരിപാടികള്‍ മണിക്കൂറുകളോളം വൈകുന്നു.
പാര്‍ട്ടി സംഘടനാതലത്തില്‍ നിന്ന് നോക്കിയാല്‍ എനിക്കൊപ്പം സെല്‍ഫി എടുക്കുന്നതിന് 100 രൂപ ബിജെപി പ്രാദേശിക മണ്ഡല്‍ യൂണിറ്റുകളുടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കണം”- മന്ത്രി ഉഷ താക്കൂര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.
അതോടൊപ്പം പൂക്കളില്‍ ലക്ഷ്മി ദേവി വസിക്കുന്നതിനാല്‍ ‘കളങ്കമില്ലാത്ത’ വിഷ്ണുവിന് മാത്രമേ പൂക്കള്‍ അര്‍പ്പിക്കാന്‍ കഴിയൂ എന്നതിനാല്‍ താന്‍ ഇനി പൂച്ചെണ്ട് സ്വീകരിക്കില്ലെന്നും സാംസ്‌കാരിക മന്ത്രിയായ ഉഷ താക്കൂര്‍ പറഞ്ഞുവെയ്ക്കുന്നു. പൂക്കള്‍ പകരം പുസ്തകങ്ങള്‍ സ്വീകരിക്കാന്‍ തയ്യാറാണെന്ന തരത്തിലാണ് മന്ത്രിയുടെ പ്രതികരണം