Kerala NewsLatest NewsUncategorized
ഐഷ സുൽത്താന ചോദ്യം ചെയ്യലിന് ഹാജരാകണം; അറസ്റ്റ് ഉണ്ടായാൽ ഇടക്കാല ജാമ്യം നൽകണമെന്ന് ഹൈക്കോടതി
കൊച്ചി: രാജ്യദ്രോഹ കേസിൽ ചലച്ചിത്ര പ്രവർത്തക ഐഷ സുൽത്താന ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഹൈക്കോടതി. അറസ്റ്റ് ഉണ്ടായാൽ ഇടക്കാല ജാമ്യം നൽകണം എന്നും കോടതി നിർദേശിച്ചു. ഐഷ സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. ഒരാഴ്‌ചയാണ് ഇടക്കാല ഉത്തരവിൻറെ കാലാവധി. ഈ ദിവസം അറസ്റ്റ് ചെയ്‌താൽ 50,000 രൂപയുടെ ബോണ്ടിൽ കീഴ്‌ക്കോടതി ജാമ്യം നൽകണമെന്നും കോടതി വ്യക്തമാക്കി.