BusinessLatest NewsUncategorizedWorld

ആലിബാബ കമ്പനിയ്ക്ക് 275 കോടി ഡോളർ പിഴ ചുമത്തി ചൈനീസ് സർകാർ

ഷാങ്ഹായ്: കുത്തക വിരുദ്ധ നിയമ ലംഘനത്തിന് ചൈനീസ് വ്യവസായ ഭീമൻ ആലിബാബ കമ്പനിക്ക് 275 കോടി ഡോളർ പിഴ ചുമത്തി ചൈനീസ് സർകാർ. ഇത്രയും വലിയ തുക ചുമത്തുന്നത് ചൈനയിൽ ഇത് ആദ്യമായാണ്. ആലിബാബയുടെ ഉടമസ്ഥൻ ജാക് മായുടെ ബിസിനസ് സ്ഥാപനങ്ങൾ കുറച്ചുകാലമായി ചൈനീസ് സർകാരിന്റെ നിരീക്ഷണത്തിലാണ്.

സ്റ്റേറ്റ് അഡ്മിനിസ്ട്രേഷൻ ഫോർ മാർകറ്റ് റഗുലേഷൻ കമ്പനിക്കെതിരെ കഴിഞ്ഞ ഡിസംബറിൽ അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ജാക് മായുടെ ആന്റ് കമ്പനിയുടെ 3,700 കോടി വിലവരുന്ന ഐപിഒ അധികൃതർ നീക്കം ചെയ്തതിന് പിന്നാലെയാണ് അന്വേഷണം പ്രഖ്യാപിച്ചത്. വിപണിയിലെ മേധാവിത്തം ആലിബാബ ഗ്രൂപ്പ് ദുരുപയോഗം ചെയ്യുകയാണെന്നാണ് സർകാർ വിലയിരുത്തുന്നത്.

2015 മുതൽ മറ്റ് കമ്പനികളുടെ ഇ കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്നത് ആലിബാബ തടയാൻ ശ്രമിക്കുകയാണെന്നും സർകാർ പറയുന്നു. അതേസമയം സർകാർ നടപടി അംഗീകരിക്കുന്നുവെന്ന് ആലിബാബ കമ്പനി പ്രസ്താവനയിൽ വ്യക്തമാക്കി. 2019ലെ ആലിബാബയുടെ വരുമാനത്തിന്റെ നാല് ശതമാനത്തോളമാണ് പിഴത്തുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button