EducationKerala NewsLatest NewsNews

ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ എല്ലാ നിയമനങ്ങളും കരാര്‍ അടിസ്ഥാനത്തില്‍

തിരുവനന്തപുരം: ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയിലെ എല്ലാ നിയമനങ്ങളും കരാര്‍ അടിസ്ഥാനത്തില്‍ നടത്താന്‍ സര്‍ക്കാര്‍ ഉത്തരവ്. പുതുതായി സര്‍വകലാശാലകള്‍ നിലവില്‍ വരുമ്പോള്‍ മറ്റ് സര്‍വകലാശാലകളിലെ പരിചയസമ്പന്നരായ അധിക ജീവനക്കാരെ പുനര്‍വിന്യസിക്കാറുണ്ട്. സ്ഥിരം തസ്തികകള്‍ സൃഷ്ടിച്ചാല്‍ മറ്റ് സര്‍വകലാശാലകളില്‍ നിന്നോ പിഎസ്സി വഴിയോ നിയമനങ്ങള്‍ നടത്തേണ്ടി വരുമെന്നുകണ്ടാണ് കരാര്‍ അടിസ്ഥാനത്തില്‍ തസ്തികകള്‍ സൃഷ്ടിച്ചിരിക്കുന്നത്.

പ്രാദേശിക കേന്ദ്രം ഡയറക്ടറുടെയും, സ്‌കൂള്‍ മേധാവിയുടെയും നിയമനങ്ങള്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നടത്തുമെന്നും ബാക്കി നിയമനങ്ങള്‍ കരാര്‍ അടിസ്ഥാനത്തില്‍ നടത്തുമെന്നും ഉത്തരവില്‍ പറയുന്നു. 46 അസി. പ്രൊഫസര്‍മാര്‍, അഞ്ച് ഡെപ്യൂട്ടി രജിസ്ട്രാര്‍മാര്‍, അഞ്ച് അസിസ്റ്റന്റ് രജിസ്ട്രാര്‍മാര്‍, നാല് സെക്ഷന്‍ ഓഫീസര്‍, 14 അസിസ്റ്റന്റ്, 10 കമ്പ്യൂട്ടര്‍ അസിസ്റ്റന്റ്, ലൈബ്രേറിയന്‍, കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍, സെക്യൂരിറ്റി ജീവനക്കാര്‍ ഉള്‍പ്പടെ 150 തസ്തികകളിലേക്കാണ് സിന്‍ഡിക്കേറ്റ് നേരിട്ട് നിയമനം നടത്തുന്നത്. കരാര്‍ നിയമനങ്ങള്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നടത്തണമെന്ന സര്‍ക്കാരിന്റെയും എംപ്ലോയ്മെന്റ് ഡയറക്ടറുടെയും നിര്‍ദേശവും അട്ടിമറിക്കപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button