Kerala NewsLatest NewsNewsPolitics

എല്‍ഇഡി ലൈറ്റിന്റെ മറവില്‍ അഴിമതിയെന്ന് ആരോപണം

തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രനും സിപിഎം നേതാക്കളും എല്‍ഇഡി ലൈറ്റിന്റെ മറവില്‍ വലിയ അഴിമതി നടത്തിയെന്ന് ആരോപിച്ച് ബിജെപി കൗണ്‍സിലര്‍ കരമന അജിത്. ഇ-ടെന്‍ഡര്‍ ഇല്ലാതെ സിപിഎം സംസ്ഥാന നേതാവിന്റെ ഭാര്യ സഹോദരന്റെ സ്ഥാപനത്തില്‍ നിന്ന് ഉയര്‍ന്ന തുകയ്ക്ക് ലൈറ്റുകള്‍ വാങ്ങിയതു വഴി 63 ലക്ഷത്തിന്റെ നഷ്ടമാണ് നഗരസഭയ്ക്ക് ഉണ്ടായതെന്ന് അജിത്ത് ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു. ലൈറ്റുകളുടെ സ്റ്റിക്കര്‍ മാറ്റി ഒട്ടിച്ചും തട്ടിപ്പു നടത്തിയെന്ന് രേഖകള്‍ സഹിതം അജിത്ത് ആരോപണം ഉന്നയിച്ചു.

തിരുവനന്തപുരം നഗരസഭ 18,000 എല്‍ഇഡി ലൈറ്റുകള്‍ വാങ്ങിയത് ഇ-ടെന്‍ഡര്‍ വിളിക്കണം എന്ന ചട്ടം മറികടന്ന് കൊണ്ടാണ്. 63 ലക്ഷം രൂപയുടെ അഴിമതി നടന്നുവെന്നാണ് ആരോപണം. 2021 ഫെബ്രുവരിയില്‍ നഗരസഭ മൂന്ന് സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്നും ക്വട്ടേഷനോ പരസ്യമോ നല്‍കാതെ ഫോണ്‍ മുഖാന്തിരം വിളിച്ച് ക്വട്ടേഷന്‍ വാങ്ങി. എന്നാല്‍ ഈ ഏജന്‍സികളില്‍ കുറവ് വിലയായ 2350 രൂപ നല്‍കിയ കെല്‍ എന്ന ഗവ. ഏജന്‍സിയെ ഒഴിവാക്കി കൊണ്ട് 100 രൂപ കൂടുതല്‍ നല്‍കിയ യുണൈറ്റഡ് ഇലക്ട്രിക്കല്‍സില്‍ നിന്നും 2450 രൂപയ്ക്ക് കൂടിയ നിരക്കില്‍ 18,000 ലൈറ്റുകള്‍ വാങ്ങിയതിലൂടെ മാത്രം നഗരസഭയ്ക്ക് 18 ലക്ഷം രൂപയുടെ നാഷ്ടമാണ് ഉണ്ടായത്.

യുണൈറ്റഡ് ഇലക്ട്രിക്കല്‍സ് നിര്‍മ്മിക്കുന്ന ലൈറ്റുകള്‍ ആണെന്ന് പറഞ്ഞ് നല്‍കിയത് ലൈറ്റുകള്‍ ക്രോംപ്റ്റണ്‍ കമ്പനിയുടെ ലൈറ്റുകളാണ്. ക്രോപ്റ്റണ്‍ ലൈറ്റുകളുടെ മുകളില്‍ യുണൈറ്റഡിന്റെ സ്റ്റിക്കര്‍ ഒട്ടിച്ച് ജനങ്ങളെ മുഴുവന്‍ വിഡ്ഡികളാക്കി കൊണ്ടാണ് അവ വിതരണം ചെയ്തത് എന്നും കരന അജിത്ത് ആരോപിക്കുന്നു. ഇതോടെ മേയര്‍ ആര്യ രാജേന്ദ്രനൊപ്പം വെട്ടിലാകുന്നത് കോടിയേരി കുടുംബമാണ്. സിപിഎം സംസ്ഥാന നേതാവിന്റെ ഭാര്യയുടെ സഹോദരന്‍ ജിഎം ആയ യുണൈറ്റഡ് ഇലട്രിക്ക് സ്ഥാപനത്തില്‍ നിന്നാണ് 18,000 എല്‍ഇഡി ലൈറ്റുകള്‍ വാങ്ങിയത് എന്നായിരുന്നു കരമന അജിത്തിന്‍രെ ആരോപണം.

കോടിയേരിയുടെ ഭാര്യ വിനോദിനിയുടെ സഹോദരന്‍ വിനയകുമാര്‍ ജനറല്‍ മാനേജരായിട്ടുള്ള യുണൈറ്റഡ് ഇലക്ട്രിക്കല്‍ എന്ന സ്ഥാപനത്തിനാണ് കരാര്‍ നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ തെരുവ് വിളക്കുകള്‍ സ്ഥാപിക്കുന്നതിനായാണ് തുക അനുവദിച്ചിരിക്കുന്നത്. സാധാരണ ഗതിയില്‍ ടെന്‍ഡര്‍ വിളിച്ച് കുറഞ്ഞ തുകയ്ക്കാണ് ഇത്തരം കരാറുകള്‍ നല്‍കാറുള്ളത്.

എന്നാല്‍ യുണൈറ്റഡ് ഇലക്ട്രിക്കല്‍സിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്വന്തമായി ഉത്പന്നങ്ങള്‍ നിര്‍മിച്ച് നല്‍കുന്നു എന്നതിന്റെ അടിസ്ഥാനത്തില്‍ ടെന്‍ഡര്‍ വിളിക്കാതെ കരാര്‍ നല്‍കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. കൊല്ലം ആസ്ഥാനമാക്കിയാണ് യുണൈറ്റഡ് ഇലക്ട്രിക്കല്‍സ് പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനത്തെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ഇത്തരത്തില്‍ ചട്ടം ലംഘിച്ച് യുണൈറ്റഡ് ഇലക്ട്രിക്കല്‍സിന് കരാര്‍ നല്‍കിയിട്ടുണ്ട് എന്നാണ് സൂചന. മുമ്പ് പിറവം നഗരസഭയില്‍ ഇത്തരത്തില്‍ കരാര്‍ നല്‍കിയത് വിവാദമായിരുന്നു.

https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fsiva.prasad46%2Fposts%2F4556386124474533&show_text=true&width=500

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button