അച്ഛന്‍ സച്ചിന്‍ തെറികള്‍ ഏറ്റുവാങ്ങുമ്പോള്‍ മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ ഐപിഎല്ലിനായി പരിശ്രമത്തില്‍,താരലേല പട്ടികയില്‍ പ്രതീക്ഷയോടെ ശ്രീശാന്ത്

അച്ഛന്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഒരു ട്വീറ്റിന്റെ പേരില്‍ ഇന്ത്യക്കാരുടെയും സെലിബ്രിറ്റികളുടെയും വിമര്‍ശനങ്ങളും തെറിയും ്ഏറ്റുവാങ്ങുകയാണ്. അതിനിടെ മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ ക്രിക്കറ്റിന്റെ കഠിന പ്രയത്‌നത്തിലാണ്.ഐപിഎല്‍ താരലേല പട്ടികയില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കറും ഇത്തവണ ഉണ്ടാകുമെന്നാണ് സൂചന. 2021 ഐപിഎല്‍ സീസണ്‍ താരലേലം ഫെബ്രുവരി 18 ന് നടക്കും.
കര്‍ഷക സമരത്തില്‍ പോപ് ഗായിക രിഹാന, പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബര്‍ഗ്, പോണ്‍താരം മിയ ഖലീഫ എന്നിവര്‍ പ്രതിഷേധം അറിയച്ചപ്പോഴായിരുന്നു ഇന്ത്യയുടെ കാര്യത്തില്‍ വിദേശ താരങ്ങള്‍ ഇടപെടേണ്ടെന്ന് സച്ചിന്‍ ട്വിറ്ററില്‍ ട്വീറ്റ് ചെയ്തത്. ഇതാണ് വന്‍ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയത്. അതേ സമയം ഇംഗ്ലണ്ട് ടെസ്റ്റ് ടീം നായകന്‍ ജോ റൂട്ട്, ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്, ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസന്‍ തുടങ്ങിയവര്‍ക്കൊപ്പം മലയാളി താരം എസ്.ശ്രീശാന്തും ലേല പട്ടികയില്‍ ഉണ്ട്. 1097 താരങ്ങളുടെ പേരാണ് ഐപിഎല്‍ ലേല പട്ടികയില്‍ ഉള്ളത്.
അര്‍ജുന്‍ ടെന്‍ഡുല്‍ക്കറുടെ അടിസ്ഥാന വില 20 ലക്ഷം രൂപയാണ്. പേസ് ബൗളറാണ് അര്‍ജുന്‍. 814 ഇന്ത്യന്‍ താരങ്ങളും 283 വിദേശ താരങ്ങളുമാണ് ലേല പട്ടികയില്‍ ഉള്ളത്. വെസ്റ്റ് ഇന്‍ഡീസില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ വിദേശ താരങ്ങള്‍ ഇടംപിടിച്ചിരിക്കുന്നത്. 56 പേര്‍ വെസ്റ്റ് ഇന്‍ഡീസില്‍ നിന്നുണ്ട്. 42 ഓസീസ് താരങ്ങളും ലേല പട്ടികയില്‍ ഉണ്ട്.
ശ്രീശാന്തിന്റെ അടിസ്ഥാന വില 75 ലക്ഷം രൂപയാണ്. ബംഗ്ലാദേശ് സൂപ്പര്‍ താരം ഷാക്കിബ് അല്‍ ഹസന്‍ രണ്ട് കോടി അടിസ്ഥാന വിലയുള്ള താരങ്ങളുടെ പട്ടികയിലാണ്. വലിയ പ്രതിഫലത്തിനു വിറ്റു പോകാന്‍ സാധ്യതയുള്ള താരമാണ് ഷാക്കിബ്. ഹര്‍ഭജന്‍ സിങ്, കേദാര്‍ ജാദവ്, സ്റ്റീവ് സ്മിത്ത്, ഗ്ലെന്‍ മാക്സ്വെല്‍, സാം ബില്ലിങ്‌സ്, ജേസണ്‍ റോയ്, മാര്‍ക് വുഡ് തുടങ്ങിയ താരങ്ങളും രണ്ട് കോടി അടിസ്ഥാന വിലയുള്ള പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നു. ഹനുമ വിഹാരി (ഒരു കോടി), ചേതേശ്വര്‍ പൂജാര (75 ലക്ഷം) എന്നിവരും ലേല പട്ടികയില്‍ ഉണ്ട്.