ലോകത്ത് കൊവിഡ് 19.05 ലക്ഷം പേരുടെ ജീവൻ കവർന്നു.
NewsKeralaNationalLocal NewsWorldObituary

ലോകത്ത് കൊവിഡ് 19.05 ലക്ഷം പേരുടെ ജീവൻ കവർന്നു.

ന്യൂയോർക്ക് / ലോകത്ത് കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 19,05,107 ആയി. കൊവിഡ് ബാധിതരുടെ എണ്ണം എട്ട് കോടി എൺപത്തിനാല് ലക്ഷം കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഒമ്പത് ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 6.35 കോടി പേർ രോഗമുക്തി നേടി. അമേരിക്ക, ഇന്ത്യ, ബ്രസീൽ എന്നീ രാജ്യങ്ങളാണ് രോഗികളുടെ എണ്ണത്തിൽ ഇപ്പോഴും മുന്നിൽ നിൽക്കുന്നത്.
അമേരിക്കയിൽ രണ്ട് കോടി ഇരുപത്തിയൊന്ന് ലക്ഷം പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രണ്ടര ലക്ഷത്തിലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. 3.73 ലക്ഷം പേർ മരണപെട്ടു. ഒരു കോടി മുപ്പത്തിയൊന്ന് ലക്ഷം പേർ രോഗമുക്തരായി.രോഗബാധിതരുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്തുളള ബ്രസീലിൽ എഴുപത്തിയൊമ്പത് ലക്ഷം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അവിടെ മരണസംഖ്യ രണ്ട് ലക്ഷം കവിഞ്ഞു. എഴുപത് ലക്ഷത്തോളം പേർ രോഗമുക്തി നേടിയിട്ടുണ്ട്. ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 1.04 കോടി പിന്നിട്ടു. ആകെ മരണം 1.50 ലക്ഷം കടന്നു. രോഗമുക്തി നേടിയവരുടെ എണ്ണവും ഒരു കോടി പിന്നിട്ടു. രാജ്യത്തെ രോഗമുക്തി നിരക്ക് 96.36 ശതമാനമായി വർദ്ധിച്ചു. കഴിഞ്ഞ 12 ദിവസമായി പ്രതിദിന മരണം 300ൽ താഴെയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

Related Articles

Post Your Comments

Back to top button