CinemaLatest NewsMovieMusicUncategorized

‘കഥകൾ ചൊല്ലി നടന്മാരും അവരുടെ മക്കളും; അൽഫോൺസ് പുത്രന്റെ പുതിയ ആൽബം ശ്രദ്ധ നേടുന്നു

സംവിധായകൻ അൽഫോൺസ് പുത്രൻ സംഗീതം നൽകിയ പുതിയ ആൽബം ‘കഥകൾ ചൊല്ലിടാം’ ശ്രദ്ധ നേടുന്നു. വിനീത് ശ്രീനിവാസൻ വരികളെഴുതി പാടിയ ആൽബം, ഹിഷാം അബ്ദുൽ വഹാബാണ് മിക്സിങ്ങും അറേഞ്ച്മെൻറും ചെയ്തിരിക്കുന്നത്. വിനീത് ശ്രീനിവാസൻ, കുഞ്ചാക്കോ ബോബൻ, കൃഷ്ണ ശങ്കർ, വിനയ് ഫോർട്ട്, ഷറഫുദ്ദീൻ തുടങ്ങിയ താരങ്ങളും അവരുടെ കുടുംബവുമാണ് ഗാനത്തിൽ അഭിനയിച്ചിരിക്കുന്നത്.

ഗാനത്തിന്റെ എഡിറ്റിങ്ങും സംവിധാനവും അൽഫോൺസ് പുത്രൻ തന്നെയാണ്. വായു, വെളിച്ചം, വെള്ളം, ഭൂമി എന്നിങ്ങനെ നാല് ഭാഗങ്ങളായി നാല് അച്ഛന്മാരെയും മക്കളെയും വീഡിയോയിൽ കാണിച്ചിരിക്കുന്നു. പ്രപഞ്ചത്തിൽ കുഞ്ചാക്കോ ബോബനും വായുവിൽ വിനീത് ശ്രീനിവാസനും വെളിച്ചത്തിൽ കൃഷ്ണ ശങ്കർ, വെള്ളത്തിൽ വിനയ് ഫോർട്ട്, ഭൂമിയിൽ ഷറഫുദ്ദീനുമാണ് അഭിനയിച്ചിരിക്കുന്നത്.

പ്രേമത്തിന് ശേഷം തൻറെ അടുത്ത സിനിമയായ, പാട്ട് -എന്ന ചിത്രത്തിൻറെ പണിപ്പുരയിലാണ് അൽഫോൺസ് പുത്രൻ. ചിത്രത്തിൻറെ സംഗീതവും നിർവഹിച്ചിരിക്കുന്നത് അൽഫോൺസ് തന്നെയാണ്. ഫഹദ് ഫാസിലാണ് ചിത്രത്തിൽ പ്രധാന കഥാപാത്രമായെത്തുക. ചിത്രത്തെക്കുറിച്ചുള്ള മറ്റ് വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button