
ബോളിവുഡ് താരം ആമിര്‍ഖാന് കോവിഡ് പോസിറ്റീവ്. നിലവില്‍ വീട്ടില്‍ നിരീക്ഷണത്തിലാണ് താരം. കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി അടുത്ത് സമ്ബര്‍ക്കം പുലര്‍ത്തിയവര്‍ കോവിഡ‍് പരിശോധന നടത്തണമെന്ന് ആമിര്‍ ഖാന്‍ ആവശ്യപ്പെട്ടു.
താരത്തിന്റെ ആരോഗ്യനില തൃപ്തമാണെന്നും നിലവില്‍ വീട്ടില്‍ ക്വാറന്റീനിലാണെന്നും അദ്ദേഹത്തിന്റെ വക്താവ് മാധ്യമങ്ങളെ അറിയിച്ചു. നേരത്തേ ബോളിവുഡ‍് യുവതാരം കാര്‍ത്തിക് ആര്യനും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
ബൂല്‍ ബുലയ്യ 2 ചിത്രീകരണത്തിനിടയിലാണ് താരത്തിന് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ചിത്രത്തില്‍ കാര്‍ത്തിക്കിന്റെ സഹതാരമായ കിയാര അദ്വാനിയും സംവിധായകന്‍ അനീസ് ബസ്മീയും കോവിഡ് ടെസ്റ്റിന് വിധേയരായി. ഇരുവരുടേയും ഫലം നെഗറ്റീവാണ്. ബോളിവുഡ് താരങ്ങളായ, റണ്‍ബീര്‍ കപൂര‍്, മനോജ് ബാജ്പേയ്, സിദ്ധാന്ത് ചതുര്‍വേദി, താര സുതാരിയ, സതീഷ് കൗശിക്, എന്നിവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.