Editor's ChoiceKerala NewsLatest NewsLocal NewsNationalNews

കര്‍ഷകര്‍ക്ക് പിന്തുണയുമായി അണ്ണാ ഹസാരെയുടെ ഉപവാസ സമരം.

റാലേഗാന്‍ സിദ്ദി / കേന്ദ്ര സർക്കാർ കൊണ്ട് വന്ന കാര്‍ഷിക നിയമങ്ങ ള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് ആക്ടിവിസ്റ്റ് അണ്ണാ ഹസാരെ ഉപവാസ സമരം. കർഷക സമരത്തിന് ശക്തിപകരാൻ രാജ്യത്തെ മുഴുവൻ കർഷകരും തെരുവി ലിറങ്ങണമെന്നും അണ്ണാ ഹസാരെ ഈ അവസരത്തിൽ ആഹ്വാനം ചെയ്തു. ഭാരത് ബന്ദ് നടക്കുന്ന ഇന്ന് മഹാരാഷ്ട്ര റാലേഗാന്‍ സിദ്ദിയി ലെ പദ്മാദേവി ക്ഷേത്രത്തിലാണ് ഹസാരെയുടെ ഒരു ദിവസ ഉപവാ സം നടക്കുന്നത്.
കേന്ദ്ര സർക്കാറിൽ സമ്മർദം ചെലുത്താനുള്ള ശരിയായ സമയമാണി ത്, എല്ലായ്പ്പോഴും സംഭവിക്കുന്ന ഒരു സമരമല്ല എന്നും അണ്ണാ ഹസാരെ പറഞ്ഞു. 2017 മുതൽ മോദി സർക്കാർ കാർഷിക മേഖലയു മായി ബന്ധപെട്ടു നിരവധി വാഗ്ദാനങ്ങൾ നൽകിയിരുന്നു. എന്നാൽ ഒന്നുപോലും നടപ്പാക്കിയില്ല. ഹസാരെ പറഞ്ഞു. 2017ലും 2019ലും താൻ കേന്ദ്ര കൃഷി മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ആവശ്യങ്ങൾ അംഗീകരിക്കാമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് കത്തിലൂടെ അറിയി ക്കുകയുണ്ടായി. സ്വാമിനാഥൻ കമീഷൻ റിപ്പോർട്ട് നടപ്പാക്കണമെന്നും സി.എ.പി.സിക്ക് സ്വയംഭരണം നൽകണമെന്നുമുള്ള തന്‍റെ നിർദേശം നടപ്പാക്കുമെന്ന് ഉറപ്പുനൽകിയിരുന്നതായും,എന്നാൽ ഇതൊന്നും ‍യാഥാർഥ്യമായില്ലെന്നും ഹസാരെ പറഞ്ഞതായി ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. നിലവിലെ കർഷകപ്രക്ഷോഭം രാജ്യം മുഴുവൻ വ്യാപിക്കണം. സർക്കാറിന്‍റെ മൂക്കിന് നുള്ളിയാൽ വായ് തുറക്കും. എല്ലാ കർഷകരും തെരുവിലിറങ്ങണം. കർഷകരുടെ പ്രശ്നത്തിന് എല്ലാക്കാലത്തേക്കുമായി പരിഹാരം കാണണം’ ഹസാരെ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button