CrimeEditor's ChoiceKerala NewsLatest NewsLaw,Local NewsNationalNews

അനൂപിന്റെ ഡെബിറ്റ് കാർഡ് ഉപയോഗിച്ചിരുന്നത് ബിനീഷും അടുത്ത ബന്ധുവായ സ്ത്രീയും, മയക്ക് മരുന്ന് കേസന്വേഷണം കോടിയേരി കുടുംബത്തിലെ കൂടുതൽ പേരിലേക്ക്.

അനൂപിന്റെ ഡെബിറ്റ് കാർഡ് ഉപയോഗിച്ചിരുന്നത് ബിനീഷും അടുത്ത ബന്ധുവായ സ്ത്രീയും, മയക്ക് മരുന്ന് കേസന്വേഷണം കോടിയേരി കുടുംബത്തിലെ കൂടുതൽ പേരിലേക്ക്.

കൊ​ച്ചി / ബംഗളുരു മയക്കു മരുന്നുകേസുമായി ബന്ധപെട്ടു മയക്ക് മരുന്ന് സംഘത്തിന് കള്ളപ്പണം നൽകി സഹായിച്ചതിന്റെ പേരിൽ ഇ ഡി കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തു വരുന്ന സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബി​നീ​ഷ് കോ​ടി​യേ​രി​യു​ടെ വീ​ട്ടി​ല്‍​നി​ന്നും എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് റെയ്‌ഡിനിടയിൽ പി​ടി​ച്ചെ​ടു​ത്ത ഡെ​ബി​റ്റ് കാ​ര്‍​ഡ് മഹസറിൽ ഉൾപ്പെടുത്തിയപ്പോൾ ബിനീഷിന്റെ ഭാര്യ ഉൾപ്പടെ പ്രകോപിതയായതിനു പിന്നിലുള്ള കള്ള കളി വെളിച്ചത്തായി. ബിനീഷിന്റെ മകളുടെ ആകാശ ലംഘനം ഉൾപ്പടെ ആരോപിച്ചു ബാലാവകാശ കമ്മീഷനെ ഉൾപ്പടെ വിളിച്ചു വരുത്തിയതിനു പിന്നിൽ നടന്നതും അസ്സൂത്രിതമായ നാടകം. ബിനീഷിന്റെ കൈയ്യൊപ്പുള്ള അനൂപ് മുഹമ്മദിന്റെ ഡെബിറ്റ് കാർഡ് ഇത്രയും കാലം ഉപയോഗിച്ചിരുന്നത് ബിനീഷും, ബിനീഷിന്റെ അടുത്ത ബന്ധുവായ സ്ത്രീയും ആയിരുന്നു എന്ന ഞെട്ടിക്കുന്ന വസ്തുതയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഡെബിറ്റ് കാർഡ് ഉ​പ​യോ​ഗി​ച്ച വ​നി​ത​യെ തേ​ടി​യു​ള്ള അ​ന്വേ​ഷ​ണം നീ​ളു​ന്ന​തു ബി​നീ​ഷി​ന്‍റെ അടുത്ത ബ​ന്ധു​വി​ലേ​ക്ക് ആണ്.

ബി​നീ​ഷി​ന്‍റെ ഭാ​ര്യ​യാ​ണോ, ഭാ​ര്യാ​മാ​താ​വാ​ണോ ബ​ന്ധു​ക്ക​ളി​ല്‍ മറ്റാരെങ്കിലുമാണോ ​എ​ന്ന സം​ശ​യ​ത്തി​ലേ​ക്കാ​ണ് അന്വേഷണം ഇപ്പോൾ ‌നീ​ളു​ന്ന​ത്. ഇ​ഡി പി​ടി​ച്ചെ​ടു​ത്ത കാ​ര്‍​ഡ് തി​രു​വ​ന​ന്ത​പു​ര​ത്തു വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ ഉ​പ​യോ​ഗി​ച്ചി​രുന്നതായി ഇ ഡി കണ്ടെത്തിയിരിക്കുകയാണ്. കാർഡ് ഉപയോഗിച്ച എ ടി എം ഉൾപ്പടെയുള്ള കേന്ദ്രങ്ങളിൽ നിന്നുള്ള സി സി ടി വി ദൃശ്യങ്ങൾ ഇതിനകം ശേഖരിച്ചിട്ടുണ്ട്. ഇവയിൽ ബിനീഷിനു പുറമെ കാർഡ് ഉപയോഗിച്ചിരിക്കുന്ന സ്ത്രീ ആരാണെന്നാണ് ഇനി‌ സ്ഥിരീകരി ക്കാനുള്ളത്. ഈ ഡെബിറ്റ് കാർഡിനെ പറ്റി നേരത്തെ അറിയാ മെന്നതിനാലും, അത് വീട്ടിൽ ഉപയോഗിച്ച് വരുന്നതിനാലുമാണ് ബിനീഷിന്റെ വീട്ടിൽ ഇക്കാര്യത്തിൽ പ്രകോപനങ്ങൾ ഉണ്ടായത്.

ഈ ​കാ​ര്‍​ഡ് ബി​നീ​ഷും അ​ദേ​ഹ​ത്തി​ന്‍റെ ബ​ന്ധു​വാ​യ സ്ത്രീ​യും ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ട്. ഇ​ഡി​ക്കു ഈ ​കാ​ര്‍​ഡ് ഉ​പ​യോ​ഗി​ച്ച വ​നി​ത​യെ​കു​റി​ച്ചു​ള്ള സൂ​ച​ന ല​ഭി​ച്ചു കഴിഞ്ഞു. ഇ​വ​ര്‍ ബി​നീ​ഷി​ന്‍റെ അ​ടു​ത്ത ബ​ന്ധു​വാ​ണെ​ന്ന സൂ​ച​ന​യാ​ണ് ഉള്ളത്. ഇ​ഡി കൊ​ണ്ടു​വ​ന്നി​ട്ട​താ​ണെ​ന്ന ആ​രോ​പ​ണം ഉ​യ​ര്‍​ത്തു​മ്പോ​ഴും ഈ ​കാ​ര്‍​ഡ് എ​ങ്ങ​നെ ബി​നീ​ഷും ബ​ന്ധു​വും ഉ​പ​യോ​ഗി​ച്ചു​വെ​ന്നത്തിനു ആരോപണം ഉന്നയിച്ച ബന്ധുക്കൾ മറുപടി പറയേണ്ടി വരുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. സംഭവത്തോടെ മയക്കു മയക്ക് മരുന്ന് മാഫിയയുടെ മുഖ്യ കണ്ണിയായ അനൂപ് മുഹമ്മദിന്റെ ഡെബിറ്റ് കാർഡ് ഉപയോഗിച്ചിരുന്നതിലൂടെ, കേ​സി​ല്‍ ബി​നീ​ഷി​നെ കൂ​ടാ​തെ ബ​ന്ധു​വാ​യ സ്ത്രീ​യും പ്രതിയാക്കപ്പെടാനുള്ള സാധ്യതയും വർധിച്ചിരിക്കുകയാണ്.
ബെം​ഗ​ളൂ​രു മ​യ​ക്കു​മ​രു​ന്നു​കേ​സി​ലെ പ്ര​ധാ​ന​പ്ര​തി അ​നൂ​പ് മു​ഹ​മ്മ​ദി​ന്‍റെ പേ​രി​ലു​ള്ള ഡെ​ബി​റ്റ് കാ​ര്‍​ഡ് എ​ങ്ങ​നെ ബി​നീ​ഷി​ന്‍റെ കൈ​യി​ല്‍ എ​ത്തി എ​എന്നതും ഇ​ഡി അ​ന്വേ​ഷി​ക്കുന്നുണ്ട്. ഈ ​കാ​ര്‍​ഡ് ബിനീഷും കുടുംബവും ഉ​പ​യോ​ഗി​ച്ച സ​മ​യ​ങ്ങ​ളി​ലൊ​ന്നും അ​നൂ​പ് നാ​ട്ടി​ല്‍ ഇ​ല്ലാ​യി​രു​ന്നു. കാ​ര്‍​ഡ് ഉ​പ​യോ​ഗി​ച്ച സ്ഥാ​പ​ന​ങ്ങ​ളി​ലും ഇ​ഡി ഇതിനായി പ​രി​ശോ​ധ​ന ന​ട​ത്തിയിട്ടുണ്ട്. കാ​ര്‍​ഡ് ന​ല്‍​കി​യ ബാ​ങ്കി​ല്‍​നി​ന്ന് ഇ​ട​പാ​ടു​ക​ളു​ടെ വി​ശ​ദ​വി​വ​ര​ങ്ങ​ളും ഇ​ഡി ശേ​ഖ​രി​ച്ചു. മു​ഹ​മ്മ​ദ് അ​നൂ​പി​നെ മു​ന്നി​ല്‍​നി​ര്‍​ത്തി ബി​നീ​ഷ് പ​ല ഇ​ട​പാ​ടു​ക​ളും ന​ട​ത്തി​യ​തെ​ന്ന കാര്യമാണ് ഇതോടെ സ്ഥിരീകരിക്കപ്പെടുന്നത്. പിതാവ് സി പി എം നേതാവായിരു ന്നതിനാൽ, പ​ല​രെ​യും ന​ട​ത്തി​പ്പു​കാ​രാ​ക്കി ബി​സി​ന​സ് ചെ​യ്യു​ന്ന ത​ന്ത്രം ആണ് ഏ​റെ​ക്കാ​ല​മാ​യി ബി​നീ​ഷ് പയറ്റിവന്നിരുന്നത്. നേരത്തെ ബിനീഷ് പ​ണം​മു​ട​ക്കി​യി​ട്ടു​ള്ള സ്ഥാ​പ​ന​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ള്‍ ഇതിലേക്കാണ് വിരൽ ചൂണ്ടുന്നത്.

ബാ​ങ്കി​ലെ ഇ​ട​പാ​ടു​ക​ള്‍ ബിനീഷിനും അടുത്ത ബന്ധുവിനും എതിരായ കൃത്യമായ തെ​ളി​വാ​യി മാറുമ്പോൾ, ഡെ​ബി​റ്റ് കാ​ര്‍​ഡ് തെ​ളി​വ് ഇ​ഡി​ക്ക് കൃ​ത്രി​മ​മാ​യി നി​ര്‍​മി​ക്കേ​ണ്ട​തി​ന്റെ ആവശ്യം വരുന്നില്ല. അ​നൂ​പി​ന്‍റെ കാ​ര്‍​ഡ് ആ​ണെ​ങ്കി​ല്‍ അ​ത് ത​ങ്ങ​ള്‍ ക​ത്തി​ച്ചു ക​ള​യി​ല്ലേ എ​ന്ന ബി​നീ​ഷി​ന്‍റെ ഭാ​ര്യാ മാ​താ​വ് മി​നി​യു​ടെ മൊ​ഴി​യും ഈ ​കാ​ര്‍​ഡ് അ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന​ത​ല്ല എ​ന്ന വാ​ദ​ത്തി​ല്‍ ഉ​റ​ച്ച് നി​ല്‍​ക്കു​ന്ന ഭാ​ര്യ റെ​നീ​റ്റ​യു​ടെ​യും വാ​ദ​ങ്ങ​ളും ഇ​ഡി​ക്ക് മു​ന്നി​ലുള്ളപ്പോഴാണ്, ബിനീഷും, അടുത്ത ബന്ധുവുമാണ് കാർഡ് ഉപയോഗിച്ചിരുന്നതെന്ന സി സി ടി വി ദൃശ്യങ്ങൾ തെളിവുകളായി എത്തിയിരിക്കുന്നത്. റെ​നീ​റ്റ ക​ള​വു പ​റ​യു​ന്ന​താ​യും മി​നി തെ​ളി​വു​ക​ള്‍ ന​ശി​പ്പി​ച്ച​താ​യും ഇ​ഡി​ക്ക് സം​ശ​യം ഉണ്ടായാൽ, ഇ​വ​രും ഇ​ഡി​യു​ടെ ക​സ്റ്റ​ഡി​യി​ലേ​ക്ക് നീ​ങ്ങാ​ന്‍ സാ​ധ്യ​ത വർധിക്കുകയാണ്. ഇതോടെ ബംഗളുരു മയക്കു മാഫിയയെ സഹായിച്ച കുറ്റത്തിന് സി പി എം സംസ്ഥാന സെക്രട്ടറിയുടെ ചില ബന്ധുക്കൾ കൂട്ടത്തോടെ കുടുങ്ങുമെന്നും ഉറപ്പാവുകയാണ്.

റെയ്ഡിനിടെ ബി​നീ​ഷി​ന്‍റെ ബ​ന്ധു​ക്ക​ളു​ടെ പ്ര​തി​ഷേ​ധ​വും പോ​ലീ​സി​ന്‍റെ​യും ബാ​ലാ​വ​കാ​ശ ക​മ്മി​ഷ​ന്‍റെ ഇ​ട​പെ​ട​ലു​ക​ളും എ​ല്ലാം ഉ​ന്ന​ത സ്വാ​ധീ​ന​ത്തി​ന്‍റെ തെ​ളി​വാ​യി ഇ​ഡി കോ​ട​തി​യി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ല്‍ ബി​നീ​ഷി​നു ജാ​മ്യ​ത്തി​നു​ള്ള സാ​ധ്യ​ത​ക​ള്‍ കൂ​ടി അ​ട​യുമെന്നു മാത്രമല്ല, ഭരിക്കുന്ന പാർട്ടി നേതാവിന്റെ മകനെയും കുടുംബത്തെയും രക്ഷിക്കാൻ പിണറായി സർക്കാരിനെ ദുരുപയോഗം ചെയ്തതായും വരും. കേ​സ് അ​ട്ടി​മ​റി​ക്കാ​ന്‍ ബി​നീ​ഷ് റെയ്ഡിനിടെ ശ്രമിച്ചതായി ഇ​ഡി കോ​ട​തി​യി​ല്‍ പറയാനിരിക്കെയാണ് കോടിയേരി കുടുംബത്തിലെ കൂടുതൽ പേരിലേക്ക് ബംഗളുരു മയക്ക് മരുന്ന് കേസിന്റെ അന്വേഷണം നീളുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button