CovidDeathHealthKerala NewsLatest NewsNews
കേരളത്തിൽ ഒരു കോവിഡ് മരണം കൂടി.

കേരളത്തിൽ ഒരു കോവിഡ് മരണം കൂടി. എറണാകുളം കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന തടിക്കക്കടവ് വെളിയത്തുനാട് തോപ്പില്‍ വീട്ടില്‍ കുഞ്ഞുവീരാന്‍(67) ആണ് മരിച്ചത്. രക്തസമ്മര്‍ദ്ദവും കടുത്ത പ്രമേഹവുമുണ്ടായിരുന്ന ഇദ്ദേഹത്തെ കൊറോണ ന്യുമോണിയ ബാധിച്ച നിലയിലാണ് ജൂലൈ എട്ടിന് മെഡിക്കല്‍ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നത്. വീരാന് പ്ലാസ്മ തെറാപ്പി അടക്കമുള്ള വിദഗ്ധ ചികിത്സകളും ലഭ്യമാക്കിയിരുന്നെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് എറണാകുളം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് നോഡല്‍ ഓഫീസര്‍ ഡോ. എ ഫത്താഹുദ്ദീന്‍ അറിയിച്ചു. കൊറോണ പ്രോട്ടോക്കോള്‍ അനുസരിച്ചാകും മൃതദേഹം സംസ്‌കരിക്കുക.