കോവിഡ് കാലത്ത് കേരളത്തിൽ ഒരു ഓൺലൈൻ വിവാഹം കൂടി
NewsKeralaLocal News

കോവിഡ് കാലത്ത് കേരളത്തിൽ ഒരു ഓൺലൈൻ വിവാഹം കൂടി

കോവിഡ് കാലത്തെ നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട്‌ കേരളത്തിൽ ഒരു ഓണ്‍ലൈന്‍ വിവാഹം കൂടി നടന്നു. മലപ്പുറം ജില്ലയിലാണ് ഈ വിവാഹം നടന്നത്. മലപ്പുറംകാരനായ വരനും സൗദിയില്‍ നിന്നുള്ള വധുവും ശനിയാഴ്ചയാണ് ഓണ്‍ലൈന്‍ വിവാഹചടങ്ങിലൂടെ പുതുജീവിതത്തിലേക്ക് കടന്നത്. 11 രാജ്യങ്ങളില്‍ നിന്നായി സുഹൃത്തുക്കളും ബന്ധുക്കളും ലൈവായി വിവാഹത്തിന് സാക്ഷ്യം വഹിച്ചു.
വരൻ മുഹമ്മദ് നിയാസും അടുത്ത ബന്ധുക്കളും മലപ്പുറം എടക്കരയിലുള്ള വീട്ടിൽ. വധു സംഹ അർഷദും കുടുംബവും സൗദി അറേബ്യയിലെ ജുബൈലിലുള്ള ഫ്ളാറ്റിൽ. വിവാഹ കാർമികത്വം വഹിച്ചത് കോട്ടക്കലിൽ നിന്ന്. ഇങ്ങനെയാണ് ഈ ഓൺലൈൻ വിവാഹം നടന്നത്. അമേരിക്ക, കാനഡ, ജര്‍മ്മനി, യുകെ, ആസ്‌ട്രേലിയ, യുഎഇ, കുവൈത്ത്, ആഫ്രിക്ക, ഒമാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് വിവാഹത്തിൽ പങ്കെടുത്തത്. സൂം, യൂ ട്യൂബ് ചാനൽ എന്നിവ വഴിയാണ് 11 രാജ്യങ്ങളിൽ നിന്നുള്ള സുഹൃത്തുക്കളും ബന്ധുക്കളും വിവാഹ ചടങ്ങിന്

മെയ് 29 നായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. കോവിഡ് സാഹചര്യത്തിൽ വിവാഹ തിയ്യതി മാറ്റുകയായിരുന്നു. എന്നാൽ യാത്രാ നിയന്ത്രണങ്ങൾ തുടരുന്നതും കോവിഡ് വ്യാപനത്തിൽ കുറവില്ലാത്തതും കണക്കിലെടുത്താണ് വിവാഹം ഓൺലൈൻ ആയി നടത്താൻ ഇരു കുടുംബങ്ങളും ഒരുമിച്ചു തീരുമാനിക്കുന്നത്.

Related Articles

Post Your Comments

Back to top button