CovidDeathKerala NewsLatest News
കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരാൾ കൂടി വയനാട്ടിൽ മരണപ്പെട്ടു.

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണപ്പെട്ടു. തരുവണ കുന്നുമ്മൽ അങ്ങാടി കാഞ്ഞായി സഫിയ (60) ആണ് മരണപ്പെട്ടത്. കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച പുലർച്ചെയാണ് മരണപ്പെട്ടത്. വെള്ളമുണ്ട ഗ്രാമ പഞ്ചായതംഗം ഇബ്രാഹിമിൻ്റെ ഭാര്യയാണ്. മക്കൾ സറീന, സാജിദ, സമീർ, സബിത, സൽസബീല് മരുമക്കൾ പി എ ഗഫൂർ (കുവൈത് ) കെസി ഇബ്രാഹിം, റഷീദ് ഓടത്തോട്, സഫീറ.