Kerala NewsLatest News
‘അര്‍ജുന്‍ ആയങ്കിക്ക് കണ്ണൂര്‍ കേന്ദ്രീകരിച്ച് വന്‍ കള്ളക്കടത്ത് സംഘമുണ്ട്’; കസ്റ്റംസ് കോടതിയിൽ
കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി അര്‍ജുന്‍ ആയങ്കിക്ക് കണ്ണൂര്‍ കേന്ദ്രീകരിച്ച് വന്‍ കള്ളക്കടത്ത് സംഘമുണ്ടെന്ന് കസ്റ്റംസ് കോടതിയില്‍. രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിലൂടെ പ്രതി സ്വര്‍ണക്കടത്ത് നടത്തി.
സ്വര്‍ണക്കടത്തിന്‍റെ പ്രധാന സൂത്രധാരന്‍ അര്‍ജുന്‍ ആയങ്കിയാണെന്നും അന്വേഷണവുമായി പ്രതി സഹകരിക്കുന്നില്ലെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു. അതേസമയം അര്‍ജുന്‍ ആയങ്കി നല്‍കിയ ജാമ്യ ഹർജി കോടതി വിധി പറയാന്‍ മാറ്റി.ആയങ്കിക്ക് അന്തര്‍സംസ്ഥാന കള്ളക്കടത്ത് റാക്കറ്റുമായി ബന്ധമുണ്ടെന്ന് കസ്റ്റംസ് നേരത്തെ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. സ്വര്‍ണക്കടത്തിനു പിന്നില്‍ കൂടുതല്‍പേര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. വലിയ അളവില്‍ സ്വര്‍ണം ഇന്ത്യയിലെത്തിച്ചുവെന്നും കസ്റ്റംസ് അറിയിച്ചിരുന്നു. കഴിഞ്ഞ ജൂണ്‍ 28നായിരുന്നു അര്‍ജുന്‍ ആയങ്കിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തത്.