Editor's ChoiceKerala NewsLatest NewsLocal NewsNews

രാത്രി 11 മണിക്ക് കോളനിയിലെത്തിയ പി.വി അന്‍വർ എം.എല്‍.എയെ യു ഡി എഫ് പ്രവർത്തകർ തടഞ്ഞു, കയ്യേറ്റ ശ്രമമെന്ന് പരാതി.

മലപ്പുറം/ നിലമ്പൂരില്‍ പി.വി അന്‍വർ എം.എല്‍.എക്കെതിരെ കയ്യേറ്റ ശ്രമമെന്ന് പരാതി. രാത്രി 11 മണിയോട് കൂടി മുണ്ടേരി കോളനിയിലെത്തിയ എം.എല്‍.എയെ യു.ഡി.എഫ് പ്രവർത്തകർ തടയുകയായിരുന്നു. തനിക്കെതിരെ വധശ്രമമുണ്ടായതായാണ് എം.എല്‍.എ ആരോപിച്ചിരിക്കുന്നത്. സംഭവത്തില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫ് പ്രവർത്തകർ ആര്യാടന്‍ മുഹമ്മദിന്‍റെ വീട്ടിലേക്ക് മാർച്ച് നടത്തുകയുണ്ടായി.

രണ്ടു സ്ഥലങ്ങളിൽ അക്രമികള്‍ തന്‍റെ വാഹനം തടഞ്ഞെന്നും 15 ഓളം ബൈക്കുകളിലായിട്ടാണ് 30 ഓളം പേർ അടങ്ങുന്ന അക്രമിസംഘം ആയുധങ്ങളുമായി എത്തിയതെന്നും പി.വി അന്‍വര്‍ പറയുന്നു. രാത്രി 11 മണിക്ക് ശേഷം എം എൽ എ എന്തിനാണ് കോളനിയിൽ പോയതെന്നതിനെ പറ്റി പരസ്പര വിരുദ്ധമായ മറുപടിയാണ് എം എൽ എ യുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുള്ളത്. എന്താണ് ഈ നാട്ടില്‍, ഈ സമയത്ത് ഇവിടെ കണ്ടാല്‍ കൊന്നുകളയുമെന്നൊക്കെയായിരുന്നു അവരുടെ ഭീഷണിയെന്നും പറയുന്ന എം.എല്‍.എ, തന്‍റെ കാറു തടഞ്ഞ അക്രമിസംഘം തന്നെ വണ്ടിയില്‍ നിന്ന് പിടിച്ചിറക്കാന്‍ ശ്രമിച്ചതാ യും, ഗണ്‍മാനെ മർദ്ദിച്ചതായും, പരിക്കേറ്റിട്ടുണ്ടെന്നും പറയുന്നുണ്ട്.

എം.എല്‍.എ ഈ സമയത്ത് കോളനിയിലെത്തിയത് ദുരുദ്ദേശ്യ ത്തോടെയാണെന്നാണ് യു.ഡി.എഫ് ആരോപിക്കുന്നത്. ആദ്യം രണ്ടുപേര്‍ ബൈക്ക് കുറുകെയിട്ട് എം.എല്‍.എയുടെ വാഹനം തടയുകയായിരുന്നു. പിന്നീടാണ് കൂടുതല്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ സ്ഥലത്തെത്തുകയും എം.എല്‍.എക്ക് നേരെ കയ്യേറ്റ ശ്രമമുണ്ടാ വുകയുമായിരുന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരു കുടുംബ യോഗത്തില്‍ പങ്കെടുക്കാനാണ് താന്‍ അവിടെ എത്തിയത് എന്നും അതുകഴിഞ്ഞ് വരുംവഴി മുണ്ടേരി കോളനിയിലെ രോഗിയായ ഒരാളെ സന്ദര്‍ശിക്കാനാണ് താന്‍ അവിടെ പോയതെന്നും എം.എല്‍.എ പറഞ്ഞിരിക്കുന്നു. രോഗിയായ ആളെ പകൽ സമയത്ത് അല്ലെ പോയി കാണേണ്ടതെന്നായിരുന്നു തടഞ്ഞവർ ചോദിച്ചത്. കോളനിയിലേക്ക് പോയ എം എൽ എ തടഞ്ഞ വാർത്ത പരന്നതോടെ എല്‍.ഡി.എഫ്. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ സംഭവസ്ഥലത്തെത്തിയത് സംഘ ർഷ അന്തരീക്ഷം സൃഷ്ട്ടിച്ചു. പിന്നീട് അവർ ആര്യാടന്‍ മുഹമ്മദിന്‍റെ വീട്ടിലേക്ക് മാർച്ച് നടത്തി പ്രതിഷേധിച്ചു. എം.എല്‍.എയുടെ പരാതി യെ തുടര്‍ന്ന് ആദ്യം വാഹനം തടഞ്ഞ ആളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button