ലോകത്ത് കോവിഡ് ബാധിതർ 7.13 കോടി, മരണം16 ലക്ഷം കവിഞ്ഞു.

ന്യൂയോർക്ക് / ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചു യരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആറ് ലക്ഷത്തി എൺപതിനായിരത്തിലധികം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതോടെ ലോകത്ത് ആകെ രോഗബാധിതരുടെ എണ്ണം ഏഴ് കോടി പതിമൂന്ന് ലക്ഷം കവിഞ്ഞു. മരണസംഖ്യ പതിനാറ് ലക്ഷം കടന്നിരിക്കുകയാണ്. നാല് കോടി തൊണ്ണൂറ്റിയഞ്ച് ലക്ഷം പേർ രോഗമുക്തരായിട്ടുണ്ട്.
അമേരിക്ക, ഇന്ത്യ, ബ്രസീൽ, റഷ്യ തുടങ്ങിയ രാജ്യങ്ങളിലാണ് നിലവിൽ ഏറ്റവും കൂടുതൽ രോഗികളുള്ളത്. ലോകത്ത് ഏറ്റവും കൂടുതൽ പേർ കൊവിഡ് ബാധിച്ച് മരിച്ചത് അമേരിക്കയിൽ ഇതിനകം മൂന്ന് ലക്ഷത്തിലധികം പേരാണ് വൈറസ് ബാധമൂലം മരണമടഞ്ഞത്. രോഗബാധിതരുടെ എണ്ണം ഒരുകോടി അറുപത്തിരണ്ട് ലക്ഷം കവിഞ്ഞു. രണ്ട് ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. തൊണ്ണൂറ്റിനാല് ലക്ഷം പേർ രോഗമുക്തരാ യിട്ടുണ്ട്. ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 98 ലക്ഷം കവിഞ്ഞു. മരണം 1,42,500 പിന്നിട്ടിരിക്കുകയാണ്. 3.63 ലക്ഷത്തിൽ താഴെ പേരാണ് ചികിത്സയിലുള്ളത്. ആകെ രോഗബാധിതരുടെ 3.71 ശതമാനമാണ് ഇത്. രോഗമുക്തി നിരക്ക് 94.84 ശതമാനമായി ഉയർ ന്നിട്ടുണ്ട്. ബ്രസീലിൽ ഇതുവരെ അറുപത്തിയെട്ട് ലക്ഷം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 1,80,453 പേർ മരണപെട്ടു. രോഗ മുക്തി നേടിയവരുടെ എണ്ണം അമ്പത്തിയൊമ്പത് ലക്ഷം കവിഞ്ഞു. റഷ്യയിൽ ഇരുപത്തിയഞ്ച് ലക്ഷത്തിലധികം പേർക്കാണ് വൈറസ് ബാധ ഉണ്ടായിട്ടുള്ളത്.