CovidEditor's ChoiceKerala NewsLatest NewsLocal NewsNews
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് ഉള്ള പ്രവേശനം നിരോധിച്ചു, പൂജാരിമാര്‍ക്കും ക്ഷേത്ര ജീവനക്കാര്‍ക്കും അടക്കം 46 പേര്‍ക്ക് കൊവിഡ്.

ഗുരുവായൂർ/ ഇന്ന് മുതല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് ഉള്ള പ്രവേശനം നിരോധിച്ചു. പൂജാരിമാര്‍ക്കും ക്ഷേത്ര ജീവനക്കാര്‍ക്കും അടക്കം ക്ഷേത്രത്തിലെ 46 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നടപടി.ക്ഷേത്രമടക്കമുള്ള പ്രദേശം കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുകയാണ്. ക്ഷേത്ര ജീവനക്കാര്‍ക്കും പൂജാരിമാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് 46 ജീവനക്കാര്‍ക്ക് കൂടി രോഗം സ്ഥിരീകരി ക്കുന്നത്. അപ്പോള്‍ തന്നെ ക്ഷേത്രത്തില്‍ ഭക്തർക്ക് വിലക്ക് ഏർപ്പെടു ത്തുകയായിരുന്നു. അതേസമയം, ക്ഷേത്രത്തിലെ പൂജകള്‍ക്കും ചടങ്ങുകള്‍ക്കും മുടക്കം ഉണ്ടാവില്ലെന്നു ദേവസ്വം അറിയിച്ചു.