CinemaDeathEditor's ChoiceKerala NewsLatest NewsLocal NewsMovieNationalNews
എ ആർ റഹ്‌മാന്റെ അമ്മ കരീമ ബീഗം അന്തരിച്ചു.

ചെന്നൈ / ഇന്ത്യൻ സംഗീതലോകത്തെ ഇതിഹാസമായ എ ആർ റഹ്‌മാന്റെ അമ്മ കരീമ ബീഗം അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു മരണം. സംസ്‍കാര ചടങ്ങ് തിങ്കളാഴ്ച തന്നെ നടക്കും. സംഗീതജ്ഞൻ ആർ കെ ശേഖർ ആണ് കരീമ ബീഗത്തിന്റെ ഭർത്താവ്. അമ്മയുടെ ഫോട്ടോ ഷെയർ ചെയ്‌ത് മരണവിവരം റഹ്‌മാൻ തന്നെ പുറംലോകത്തെ അറിയിക്കുകയായിരുന്നു. താൻ സംഗീതത്ത് എത്തുന്നതിനു കാരണം അമ്മയാണെന്ന് റഹ്മാൻ പല അഭിമുഖങ്ങളിലും എടുത്ത് പറയാറുണ്ടായിരുന്നു. എ ആർ റഹ്‍മാന് ഒമ്പത് വയസുളളപ്പോഴായിരുന്നു പിതാവ് ആർ കെ ശേഖർ മരണപ്പെടുന്നത്.