CrimeEditor's ChoiceKerala NewsLatest NewsLaw,Local NewsNationalNews

അർണബിന് കോടതി ജാമ്യം നിഷേധിച്ചു.

ആത്മഹത്യാ പ്രേരണക്കേസിൽ ജുഡീഷ്യൽ റിമാൻഡിൽ കഴിയുന്ന റിപ്പബ്ലിക് ടി.വി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിക്ക് ബോംബെ ഹൈക്കോടതി ഇടക്കാല ജാമ്യം നിഷേധിച്ചു. ജസ്റ്റിസു മാരായ എസ്.എസ്. ഷിന്ദേയും എം.എസ്. കാർണിക്കുമടങ്ങുന്ന ബെഞ്ചിന്റേതാണ് വിധി. ഹേബിയസ് ഹർജിയിലായിരുന്നു കോടതിയുടെ നടപടി. കേസ് റദ്ദാക്കണണെന്നും ജാമ്യം നൽകണമെന്നും ആവശ്യപ്പെട്ടായിരുന്നു അർണബ് ഹൈക്കോടതിയെ സമീപിച്ചത്. ജാമ്യത്തിനായി സെഷൻസ് കോടതിയെ സമീപിക്കാൻ വാദം കേൾക്കുന്നതിനിടെ ഹൈക്കോടതി പറഞ്ഞിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button