CovidLatest NewsNews

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പത്ത് കോടി അമ്പത്തിയെട്ട് ലക്ഷം കടന്നു

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പത്ത് കോടി അമ്പത്തിയെട്ട് ലക്ഷം കടന്നു. 4.70 ലക്ഷം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മരണസംഖ്യ ഇരുപത്തിമൂന്ന് ലക്ഷം പിന്നിട്ടു. രോഗമുക്തി നേടിയവരുടെ എണ്ണം ഏഴ് കോടി എഴുപത്തിയഞ്ച് ലക്ഷമായി ഉയര്‍ന്നു.

യുഎസില്‍ രണ്ട് കോടി എഴുപത്തിമൂന്ന് ലക്ഷം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.4.70 ലക്ഷം പേര്‍ മരിച്ചു.രോഗമുക്തി നേടിയവരുടെ എണ്ണം ഒരു കോടി എഴുപത്തിയൊന്ന് ലക്ഷമായി.ബ്രസീല്‍, റഷ്യ, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്.

ഇന്ത്യയില്‍ 1,08,15,222 കൊവിഡ് ബാധിതരാണ് ഉള്ളത്. 11,000ത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.നിലവില്‍ 1.45 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. 1,05,09,790 പേര്‍ സുഖം പ്രാപിച്ചു. മരണസംഖ്യ 1.54 ലക്ഷമായി ഉയര്‍ന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button