CrimeKerala NewsLatest News
യുവതിയുടെ സ്വകാര്യ ചിത്രങ്ങള്‍ പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍
കാഞ്ഞിരപ്പള്ളി: യുവതിയുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച അസം സ്വദേശി അറസ്റ്റില്‍. കാഞ്ഞിരപ്പള്ളി ആനക്കല്ലില്‍ കാര്‍ വാഷ് സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന റഷീദുല്‍ ഹഖിനെയാണ് (27) പിടികൂടിയത്.
അസമില്‍ ഇയാളുമായി പ്രണയത്തിലായിരുന്ന യുവതി മറ്റൊരാളെ വിവാഹം ചെയ്തതോടെയാണ് സ്വകാര്യചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. പിന്നീട് കേരളത്തിലെത്തിയ ഇയാള്‍ യുവതിയുടെ ഭര്‍ത്താവിന് ചിത്രങ്ങള്‍ അയച്ചു കൊടുക്കുകയായിരുന്നു.
സംഭവത്തെ തുടര്‍ന്ന് യുവതിയുടെ വീട്ടുകാര്‍ ആദ്യം അസം പൊലീസില്‍ പരാതി നല്‍കി. ഫോട്ടോകള്‍ പിന്‍വലിക്കാന്‍ ഇയാള്‍ പണം ആവശ്യപ്പെട്ടതോടെ യുവതിയുടെ സഹോദരന്‍ കോട്ടയം ജില്ല പൊലീസ് മേധാവിക്ക് പരാതി നല്‍കി.