CinemaLatest NewsNationalNews

പൊലീസ്​ സ്​റ്റേഷനില്‍ നിന്ന്​ അസ്ഥികൂടം കണ്ടെത്തി,ദൃശ്യം മോഡല്‍ കൊലപാതകം

അഹമ്മദാബാദ്​: മോഹന്‍ലാല്‍ നായകനായ ദൃശ്യത്തിന്‍റെ മോഡലിലുള്ള നിരവധി കൊലപാതകങ്ങള്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന്​ റിപ്പോര്‍ട്ട്​ ചെയ്​തിട്ടുണ്ട്​. എന്നാല്‍, അതിനോട്​ ഏറ്റവും അടുത്ത്​ നില്‍ക്കുന്ന സംഭവമാണ്​ ഗുജറാത്തിലുണ്ടായത്​. സൂറത്തിലെ ഖത്തോദര പൊലീസ്​ സ്​റ്റേഷനില്‍ നിന്ന്​ വര്‍ഷങ്ങള്‍ പഴക്കമുള്ള അസ്ഥികൂടമാണ്​ ലഭിച്ചത്​​.

സ്​റ്റേഷന്‍ വൃത്തിയാക്കുന്നതിനിടെയാണ്​ അസ്ഥികൂടം കണ്ടെത്തിയതെന്ന്​ പൊലീസ്​ അറിയിച്ചു. സ്​റ്റേഷനില്‍ പിടിച്ചെടുത്ത വാഹനങ്ങള്‍ നീക്കുന്നതിനായി ക്രെയിനെത്തിച്ചിരുന്നു​. ക്രെയിന്‍ ഉപയോഗിച്ച്‌​ വാഹനങ്ങള്‍ നീക്കുന്നതിനിടെയാണ്​ അസ്ഥികൂടം കണ്ടെത്തിയത്​.

രണ്ട്​ വര്‍ഷമായി സ്​റ്റേഷനിലുള്ള വാഹനങ്ങളാണ്​ നീക്കാന്‍ തീരുമാനിച്ചത്​​. നാല്​ വര്‍ഷമെങ്കിലും പഴക്കമുള്ളതാണ്​ അസ്ഥികൂടമെന്നാണ്​ വിലയിരുത്തല്‍. ഫോറന്‍സിക്​ പരിശോധനയില്‍ മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്​തമാവുയെന്നും പൊലീസ്​ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button