ആര്യന്‍ ഖാന് ജാമ്യമില്ല
മുംബൈ: കോര്‍ഡെലിയ ക്രൂയിസ് എന്ന ആഢംബര കപ്പലില്‍ ലഹരി പാര്‍ട്ടിക്കിടെ അറസ്റ്റിലായ ആര്യന്‍ ഖാന് ജാമ്യമില്ല. പ്രശസ്ത ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്റെ മകനാണ് ആര്യന്‍ ഖാന്‍. ആര്യന്റെയും കൂട്ടുപ്രതികളുടെയും ജാമ്യാപേക്ഷ മുംബൈയിലെ എന്‍ഡിപിസി കോടതി തള്ളി. ആര്യനെ കൂടാതെ അര്‍ബാസ് മര്‍ച്ചന്റ്, മുന്‍മുന്‍ ധമേച്ച എന്നിവരുടെ ജാമ്യാപേക്ഷ ആണ് കോടതി തള്ളിയത്.
പ്രത്യേക കോടതി ജഡ്ജി വി.വി. പാട്ടീലിന്റേതാണ് ഉത്തരവ്. ഗുരുതമായ കേസാണെന്ന വിലയിരുത്തലിലാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. നേരത്തേ ആര്യന്‍ ലഹരിമരുന്ന് സംഘത്തിലെ മറ്റൊരു നടിയുമായി നടത്തിയ വാട്സാപ്പ് ചാറ്റ് എന്‍സിബി കോടതിയില്‍ ഹാജരാക്കിയിരുന്നു. ആര്യന് വിദേശലഹരി മാഫിയയുമായി ബന്ധമുണ്ടെന്ന് എന്‍സിബി കോടതിയെ അറിയിച്ചിരുന്നു.
ഒക്ടോബര്‍ രണ്ടിനാണ് കപ്പലില്‍ ലഹരിപാര്‍ട്ടി നടന്നത്. കപ്പലില്‍ കടന്നുകൂടിയ എന്‍സിബി സംഘം ഇവരെ പിടികൂടുകയായിരുന്നു. ആര്യനെയും മറ്റ് അഞ്ച് തടവുകാരെയും ആര്‍തര്‍ റോഡ് ജയിലിലാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. താരപുത്രന്‍ എന്ന പരിഗണന ആര്യന് ജയിലില്‍ കിട്ടുന്നില്ലെന്ന് ആക്ഷേപമുണ്ട്. എന്നാല്‍ എല്ലാ കുറ്റവാളികള്‍ക്കും നല്‍കുന്ന പരിഗണന മാത്രമേ ലഹരി കേസില്‍ അറസ്റ്റിലായ പ്രതിക്ക് നല്‍കാനാവൂ എന്ന നിലപാടിലാണ് ജയില്‍ അധികൃതര്‍.