CrimeEditor's ChoiceKerala NewsLatest NewsLocal NewsNationalNews

സ്വർണ്ണക്കടത്തിൽ കേരളത്തിലെ നാല് മന്ത്രിമാർക്ക് പങ്ക്, അറസ്റ്റ് ഉടൻ.

തിരുവനന്തപുരം/ വിവാദം സൃഷ്ട്ടിച്ചിരിക്കുന്ന സ്വർണ്ണക്കടത്തിൽ കേരളത്തിലെ നാല് മന്ത്രിമാർക്ക് പങ്ക്. കൊള്ളക്കാരുടെ പട്ടികയിൽ പെടുത്തി കേരളത്തിലെ നാല് മന്ത്രിമാർക്ക് വിലങ്ങ് ഒരുങ്ങുകയാണ്. ഇത് സംബന്ധിച്ച നിർണ്ണായക നീക്കങ്ങൾ ഡൽഹിയിൽ നടക്കുക യാണ്. കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണർ സുമിത്കുമാർ കസ്റ്റംസ് ബോർഡിൽ വിവരങ്ങൾ ചർച്ച ചെയ്തു. തുടർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുമായി ചർച്ച നടത്തുകയുണ്ടായി. കേന്ദ്ര അന്വേഷ ണ ഏജൻസികളുടെ മേധാവികളും ചർച്ചയിൽ പങ്കെടുത്തതായിട്ടുള്ള റിപ്പോർട്ടുകളാണ് പുറത്ത് വന്നിരിക്കുന്നത്. കേരളത്തിലെ നാല് മന്ത്രിമാർ കൊള്ളക്കാരായി മുദ്രകുത്തപ്പെട്ടിരിക്കുന്ന സാഹചര്യ ത്തിൽ കേന്ദ്ര അന്വേഷണ മേധാവികൾക്കിടയിൽ തിരക്കിട്ട ചർച്ചക ളാണ് ഡൽഹിയിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്നത്. കേസില്‍ ഉന്നതരുടെ ഇടപാടുകളെക്കുറിച്ച് പരാമര്‍ശം വന്നതോടെ കേന്ദ്ര അന്വേഷണ സംഘം ദല്‍ഹിയിലെ ഉന്നത ഉദ്യോഗസ്ഥരുമായും ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തുകയുണ്ടായി. മുഖ്യമന്ത്രി പിണറായി വിജയൻ ഒഴികെയുള്ള നാല് മന്ത്രിമാർക്കെതിരെ അറസ്റ്റ് ഉൾപ്പടെയുള്ള നടപടികൾ ഉണ്ടാകുമെന്നാണ് വിവരം. ഇക്കാര്യത്തിൽ അമിത്ഷായുടെ തീരുമാനം മാത്രമാണ് നിർണ്ണായകയിട്ടുള്ളത്. കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണറുമായുള്ള ചർച്ചയുടെ വിശദാ ശംസങ്ങൾ അടങ്ങിയ ഫയൽ അമിത് ഷാ അജിത് ഡോവലിന് കൈമാറിയിട്ടുണ്ട്. ഇതിനിടെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സ്‌പെഷല്‍ ഡയറക്ടര് പ്രശാന്ത്കുമാര്‍ ദല്‍ഹിയില്‍നിന്ന് കൊച്ചിയിലെത്തി അന്വേഷണ സംഘവുമായി കൂടിയാലോചന നടത്തി മടങ്ങി. രാഷ്ട്രീയ, സിനിമാ,ഉദ്യോഗസ്ഥ തലം എന്നീ മേഖലകളിലെ കള്ളപ്പണം ഡോളറാക്കി സ്വപ്നയും സംഘവും യു.എ.ഇ കോൺസുലേറ്റിന്റെ ഡിപ്ലോമാറ്റിക് ചാനലിലൂടെ യു.എ.ഇയിലേക്ക് കടത്തിയ റിവേഴ്സ് ഹവാല ഇടപാടിലെ മന്ത്രിമാരുടെ ബന്ധം ഇനി വമ്പൻ കോളിളക്കം സൃഷ്ട്ടിക്കും.

സ്വപ്‌നയുടെയും സരിത്തിന്റേയും മൊഴികളില്‍ നാല് മന്ത്രിമാരെ കുറിച്ച് പരാമര്‍ശം ഉണ്ടായിരുന്നതാണ്. ഇവർ സാമ്പത്തിക ഇടപാടുകള്‍ നടത്തിയിട്ടുണ്ടെന്നും വെളിപ്പെടുത്തല്‍ ഉണ്ടായി. ഡൽഹിയിൽ നിന്ന് തീരുമാനം അറിയിച്ചാൽ ഞൊടിയിടയിൽ അറസ്റ്റ് ഉൾപ്പടെയുള്ള നടപടികൾ ഉണ്ടാകുമെന്നാണ് സൂചന. കേന്ദ്ര ഏജൻസികൾ എത്തിയ ശേഷം ആഭ്യന്തര വകുപ്പ് ആവശ്യപ്പെട്ടാൽ ഗവർണറുടെ അനുമതി പെട്ടെന്ന് തന്നെ ഇതിനു ലഭ്യമാക്കും. ഇതിനിടെ മന്ത്രിമാർ ആരെന്നതിനെ പറ്റി സോഷ്യൽ മീഡിയ ആകെ കിംവദന്തികൾ പ്രചരിച്ചു വരുകയാണ്. കെ ടി ജലീൽ, ഇ പി ജയറാഖിജൻ എന്നിവർക്ക് പുറമെ മറ്റുമന്ത്രിമാർ ആരൊക്കെ യെന്നാണ് സോഷ്യൽ മീഡിയയിൽ ചർച്ച നടക്കുന്നത്.

അടുത്ത ദിവസങ്ങളിൽ കേരളത്തിൽ ഒരു സ്വർണ്ണ സ്‌ഫോടനത്തിന് ഉള്ള സാദ്ധ്യതയാണ് ഉണ്ടായിരിക്കുന്നത്. ബോബിനെക്കാർ വലിയ വാർത്ത സ്പോടനമായിരിക്കും അത്. കോടികളുടെ കള്ളപ്പണവും കോഴയും ഡോളറാക്കി വിദേശത്തേക്ക് കടത്തിയ കേസിൽ സ്വപ്നയെ കസ്റ്റംസ് ചോദ്യംചെയ്തപ്പോഴാണ് സംസ്ഥാനത്തെ അത്യുന്നത ർക്കെതിരായ വിവരങ്ങൾ വെളിയിൽ വരുന്നത്. സ്വപ്നയുടെയും സരിത്തിന്റെയും രഹസ്യമൊഴി മജിസ്‌ട്രേറ്റിനു മുന്നിൽ കസ്റ്റംസ് രേഖപ്പെടുത്തുകയായിരുന്നു. സ്വപ്നയുടെ രഹസ്യമൊഴി ലഭിക്കാനായി കസ്റ്റംസും എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റും കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. മൊഴിപ്പകർപ്പ് കിട്ടുന്നതോടെ ഉന്നതരെ കേന്ദ്രഏജൻസികൾ ചോദ്യം ചെയ്യും. പളപളപ്പൻ വെളുത്ത വസ്ത്ര മണിഞ്ഞു ജനസേവകരായി നടന്ന നാല് പ്രമുഖരുടെ മുഖം മൂടികൾ ഇതോടെ അഴിച്ചു മാറ്റപ്പെടും.

ഭരണഘടനാ പദവി വഹിക്കുന്ന സംസ്ഥാനത്തെ ഒരു ഉന്നതന് സ്വപ്നയുമായി അടുത്ത ബന്ധമുണ്ടെന്ന ആരോപണമാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സംസ്ഥാന രാഷ്ട്രീയത്തെ ഇളക്കി മറിച്ച് വന്നിരുന്നത്. എന്നാൽ ഇതിന് പിന്നാലെ സിഡാകിന്റെ സഹായ ത്തോടെ അന്വേഷണ ഏജൻസികൾ വീണ്ടെടുത്ത ചാറ്റുകളിൽ സംസ്ഥാനത്തെ നാല് മന്ത്രിമാരുടെ പേരുവിവരങ്ങൾ അന്വേഷണ ഏജൻസിക്ക് ലഭിക്കുകയായിരുന്നു. ഈ മന്ത്രിമാരുമായി സാമ്പത്തിക ഇടപാടുകൾ സ്വപ്ന നടത്തിയിരുന്നതായും തെളിവുകൾ തുടർന്ന് ലഭിച്ചു. സിഡാക്കിൽ ഡീകോഡ് ചെയ്ത് എടുത്ത ചാറ്റുകളുമായാണ് സ്വപ്നയെ കസ്റ്റംസ് ചോദ്യംചെയ്തപ്പോഴാണ് സംസ്ഥാനത്തെ അത്യുന്നതർക്കെതിരായ വിവരങ്ങൾ സ്വപ്ന വെളിപ്പെടുത്തേണ്ടി വരുന്നത്. ഈ മൊഴിപ്പകർപ്പ് മുദ്രവച്ച കവറിൽ കോടതിയിൽ ഹാജരാക്കിയപ്പോൾ ആണ് മജിസ്‌ട്രേറ്റ് പോലും ഞെട്ടിപ്പോയത്. അധികാരം ദുരുപയോഗപ്പെടുത്തിയ ഉന്നതരുടെ പേരു കണ്ട് തനിക്ക് ഞെട്ടലുണ്ടായെന്ന് വിധിന്യായത്തിൽ രണ്ടിടത്ത് മജിസ്‌ട്രേറ്റ് തുടർന്ന് എഴുതിവെക്കുകയായിരുന്നു. വമ്പൻ സ്രാവുകളുടെ പേരുകൾ തന്റെ മുന്നിലുണ്ടെങ്കിലും രഹസ്യാത്മകത പുറത്താകുമെന്നതിനാൽ പേരുകൾ ഉത്തരവിൽ ഉൾപ്പെടുത്തുന്നില്ലെന്ന പരാമർശവും മജിസ്‌ട്രേറ്റ് വിധിയിൽ പറയുകയുണ്ടായി. തുടർന്നാണ് നാലു ദിവസമെടുത്ത് സ്വപ്നയുടെയും സരിത്തിന്റെയും രഹസ്യമൊഴി മജിസ്‌ട്രേറ്റിനു മുന്നിൽ കസ്റ്റംസ് രേഖപ്പെടുത്തുകയായിരുന്നു. ബാഹ്യസമ്മർദ്ദമൊന്നുമില്ലാതെ മജിസ്‌ട്രേറ്റിനു മുന്നിൽ നൽകിയ മൊഴിയിൽ നിന്ന് ഇനി സ്വപ്നയ്ക്ക് പിന്മാറാനാവില്ല. പഴുതടച്ച അന്വേഷണത്തിനാണ് കേന്ദ്രസർക്കാർ നിർദ്ദേശം നൽകിയിട്ടുള്ളത്. ഏതു വമ്പനായാലും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് തുരങ്കം വയ്ക്കുന്നവരെ വെറുതെ വിടേണ്ടെന്ന കേന്ദ്ര നിലപാട് ആർക്കൊക്കെ ആപ്പാകുമെന്നു കണ്ടുതന്നെ അറിയണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button