ആശാൻ സദ്യ ഉണ്ണാനൊരുങ്ങുകയാണ്
NewsKeralaLocal News

ആശാൻ സദ്യ ഉണ്ണാനൊരുങ്ങുകയാണ്

മനുഷ്യന്റെ ഓ​മ​ന മൃ​ഗ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ഒന്നാം സ്ഥാനമാണ് നായക്കുള്ളത്. പ്രിയപ്പെട്ട നായക്കായി ബഹുവിധ സൗകര്യങ്ങളാണ് ചിലർ ഒരുക്കുന്നത്. മനുഷ്യനേക്കാൾ സ്നേഹമുള്ള ജീവിയെന്നാണ് നാ​യയെ പറ്റി പഴമക്കാർ പറയാറുള്ളത്.​ നായക്ക് വേണ്ടി പ്രത്യേക ഭക്ഷണം, പാത്രങ്ങൾ, കൂ‌​ട് എന്നിവ മിക്കവരും ഒരുക്കിയിരിക്കുന്നു.

നായക്ക് മനുഷ്യൻ വലിയ സ്ഥാനം കൊടുക്കുന്നതിനാലാണ് ഇത്. ചിലർ ത​ങ്ങ​ളു​ടെ പ്രി​യ​പ്പെ​ട്ട നാ​യ​ക്ക് ചൂടുള്ള കാലത്ത് എ സി വരെ ഒരുക്കി കൊടുക്കുന്നു. ഒ​രു നാ​യ​യു​ടെ ജ​ന്മ​ദി​ന ആ​ഘോ​ഷ​ത്തി​നാ​യി ക​ഴി​ഞ്ഞ ദി​വ​സം ത​യാ​റാ​ക്കി​യ കേ​ക്ക് സോ​ഷ്യ​ൽ മീ​ഡ​യ​യി​ൽ വൈ​റ​ലാവുകയുണ്ടായി. നാ​യ​​യെ ഷേപ്പിലായിരുന്നു കേക്ക് രൂപകൽപന ചെയ്തിരുന്നത്.

ഇപ്പോഴിതാ മ​ല​യാ​ളി സ്റ്റൈ​ലി​ൽ കസവ് മു​ണ്ടും ഷ​ർ​ട്ടും ഒക്കെ ധ​രി​ച്ച് സ​ദ്യ ക​ഴി​ക്കാ​നൊ​രു​ങ്ങു​ന്ന നാ​യ​യു‌​ടെ ചി​ത്രം സോ​ഷ്യ​ൽ മീ​ഡി​യ ഏ​റ്റെ‌​ടു​ത്തി​രി​ക്കു​ന്നു. പഗ് ഇനത്തിൽപ്പെട്ട നായയെയാണ് കസവു മുണ്ടും ഷർട്ടുമൊക്കെ ഇടുവിച്ച് സദ്യക്കിരുത്തുന്നത്. ചിത്രം പെട്ടെന്നാണ് വൈറലായത്. ചി​ല​ർ ആവട്ടെ അ​നു​യോ​ജ്യ​യാ​യ വ​ധു​വി​നെ തേ​ടു​ന്നു എ​ന്ന ത​ല​ക്കെ​ട്ടോ​ടെ​യാ​ണ് ചി​ത്രം സോഷ്യൽ മീഡിയയിൽ പ​ങ്കു​വ​ച്ചത്.

Related Articles

Post Your Comments

Back to top button