അന്തരീക്ഷത്തിലെ ഈർപ്പവും നനവുള്ള കാലാവസ്ഥയും കൊറോണ വ്യാപനത്തിന് കാരണമാകുന്നതായി പഠന റിപ്പോർട്ട്.

കോവിഡ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ഏറ്റവും അടിയന്തരമായി നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്. ദയവായി ഇത് വീട്ടിലുള്ളവരുമായി പങ്കു വയ്ക്കുക. കാരണം ഇപ്പോൾ എല്ലാവരുടെ വീട്ടിലും എ സി ഉള്ള കാലമാണ്. അടച്ചിട്ട മുറിയില്‍ എസി ഉപയോഗിക്കുന്നത് കൊറോണ വൈറസ് വ്യാപനത്തെ സഹായിക്കുമെന്നുള്ള റിപ്പോർട്ടുകൾ നേരത്തെ തന്നെ കേന്ദ്രം പുറത്തു വിട്ടിരുന്നു എന്നാൽ ഇത് ഇനിയും പാലിക്കാത്തവർ ധാരാളം ഉണ്ട്. ഇവർ ദയവായി ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക.
അന്തരീക്ഷത്തിലെ ഈർപ്പവും നനവുള്ള കാലാവസ്ഥയും അതായതു മഞ്ഞും മഴയും ഉള്ള കാലാവസ്ഥയും വളരെ വലിയ തോതിലുള്ള കൊറോണ വ്യാപനത്തിന് കാരണമാകുന്നു എന്ന പഠന റിപ്പോർട്ടുകൾ കൂടെ പുറത്ത് വന്നിരിക്കുന്നു. ഇതുവരെ വീടിനുള്ളിൽ മാസ്ക് ധരിക്കേണ്ടതുണ്ടോ എന്നതായിരുന്നു പലരും ഉന്നയിച്ച ചോദ്യം. എന്നൽ ഒട്ടും താമസിക്കണ്ട വീടിനുള്ളിലും മാസ്കും സാനിറ്റേറിസറും സാമൂഹിക കാലവും പാലിച്ചോളു എന്നത് ഇതാ വിദഗ്ദ്ധർ തന്നെ പറയുന്നു. ഭുബനേശ്വര്‍ ഐഐടിയില്‍ നിന്നും എയിംസില്‍ നിന്നുമുള്ള ഒരുകൂട്ടം വിദഗ്ധര്‍ റിപ്പോർട്ട് ചെയുന്നതാനിത്. മഴയും മഞ്ഞും കനക്കുന്നതോടെ കൊവിഡ് 19 വ്യാപനം രൂക്ഷമാകുമെന്നാണ് ഇവരുടെ പഠനം കണ്ടെത്തിയി രിക്കുന്നത്. അതോടൊപ്പം തന്നെ ചൂട് കൂടുന്നതിന് അനുസരിച്ച് രോഗവ്യാപനം കുറയുമെന്നും ഈ പഠനം അവകാശപ്പെടുന്നു.
മഴക്കാലത്ത് അന്തരീക്ഷ താപനില കുറയുന്നു. നനവ് നിലനില്‍ക്കുന്ന അവസ്ഥയും ഉണ്ടാകുന്നു. ഇത് കൊറോണ വൈറസിന് പെട്ടെന്ന് പടര്‍ന്നുപിടിക്കാന്‍ അനൂകൂല സാഹചര്യമുണ്ടാക്കുന്നുവെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത് അതുകൊണ്ട് തന്നെ ഈ സാഹചര്യത്തിൽ വീടുകളിൽ സ്വന്തം മാതാപിതാക്കളോ അല്ലെങ്കിൽ മക്കളോ ഭർത്താവോ ആയിരുന്നാൽ പോലും സമ്പർക്കം കുറയ്ക്കാനും മാസ്കും സാമൂഹിക അകലവും പാലിക്കാനുമാണ് ആരോഗ്യ വിദഗ്ധർ ആവശ്യപ്പെടുന്നത്. മാത്രമല്ല ഗാര്‍ഹിക എസിയുടെ താപനില 24-30 സെന്റിഗ്രേഡില്‍ നിലനിർത്തണം എന്ന നിർദേശം കർശനമായി പാലിക്കണം. എ.സി ഓണ്‍ ആക്കി മുറിയിലെ താപനില ക്രമീകരിക്കുന്നതിനൊപ്പം ജനലുകള്‍ ചെറുതായി തുറന്നിടുകയോ എക്‌സ്‌ഹോസ്റ്റുകള്‍ പ്രവര്‍ത്തിപ്പിക്കുകയോ വേണം. വരണ്ട കാലാവസ്ഥയില്‍ ഹ്യുമിഡിറ്റി 40%ല്‍ താഴെയാവരുത്, ഇതിനായി പാത്രത്തില്‍ വെള്ളം സൂക്ഷിച്ച് മുറിയില്‍ വെയ്ക്കാം. ബാഷ്പീകരണം നടക്കുന്നതിനാല്‍ ഹ്യുമിഡിറ്റി കുറയുന്നത് പരിഹരിക്കപ്പെടും. എ.സി പ്രവര്‍ത്തിക്കാത്തപ്പോള്‍ മുറിയില്‍ നല്ല വായുസഞ്ചാരം ഉണ്ടെന്ന് ഉറപ്പുവരുത്തണം. ഇതിനായി ജനലുകള്‍ തുറന്നിടാം. ഫാനുകളാണ് ഉപയോഗിക്കുന്നതെങ്കില്‍ പോലും ജനലുകള്‍ തുറന്നുവെയ്ക്കണം. വ്യവസായ വാണിജ്യസ്ഥാപനങ്ങളില്‍ നല്ല വായുസഞ്ചാരം ഉണ്ടെന്ന് ഉറപ്പാക്കണം. എക്‌സ്‌ഹോസ്റ്ററുകള്‍ ഇതിനായി ഉപയോഗിക്കാം. സെന്‍ട്രലൈസ്ഡ് എസിയുടെ ഉപയോഗം പരമാവധി കുറയ്ക്കണം. വായുസഞ്ചാരം വര്‍ധിപ്പിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കണം. എന്നിവയാണ് വിദഗ്ധരുടെ നിർദേശങ്ങൾ.