Latest NewsNationalWorld

മെഹുൽ ചോക്‌സിയെ ഇന്ത്യയ്ക്ക് കൈമാറുമെന്ന് ആന്റിഗ്വൻ പ്രധാനമന്ത്രി ഗാസ്റ്റൺ ബ്രൺ

സെന്റ് ജോൺസ്: പഞ്ചാബ് നാഷണൽ ബാങ്ക് സാമ്പത്തിക തട്ടിപ്പ് കേസിൽ ഒളിവിൽപോയി രക്ഷപ്പെടാൻ ശ്രമിച്ച പ്രതി മെഹുൽ ചോക്‌സി പിടിയിലായതോടെ കുരുക്ക് മുറുകി. ഡൊമിനിക്കയിൽ വച്ച് പിടിയിലായ ചോക്‌സിയെ ആന്റിഗ്വയ്ക്ക് കൈമാറാനുള്ള ക്രമീകരണങ്ങൾ നടന്നിരുന്നു. എന്നാൽ ചോക്സിയെ ഇന്ത്യൻ സർക്കാരിനു കൈമാറണമെന്ന് പ്രധാനമന്ത്രി ഗാസ്റ്റൺ ബ്രൺ നിർദ്ദേശിച്ചു.

ചോക്‌സിയെ ആ്ന്റിഗ്വ സ്വീകരിക്കില്ലെന്ന് ഗാസ്റ്റൺ ബ്രൗൺ വ്യക്തമാക്കി. മെഹുൽ ചോക്സി കരീബിയൻ ദ്വീപായ ഡൊമിനിക്കയിൽ നിന്ന് ക്യൂബയിലേക്ക് ബോട്ടിൽ കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്.

അതേസമയം ദ്വീപിൽ നിന്ന് രക്ഷപെടാൻ ശ്രമിച്ച ചോക്‌സി ഒരു വലിയ തെറ്റ് വരുത്തിയെന്നും എന്നാൽ അദ്ദേഹത്തിന്റെ കുടുംബാഗങ്ങളെ കുറ്റവാളികളായി കണക്കാക്കുന്നില്ലെന്നും ഗാസ്റ്റൺ ബ്രൺ പറഞ്ഞു. ഇന്റർ പോൾ യെല്ലോ കോർണർ നോ്ട്ടീസ് പുറപ്പെടുവിച്ചിരുന്ന വ്യക്തിയാണ് മെഹുൽ ചോക്‌സി.

പഞ്ചാബ് നാഷണൽ ബാങ്ക് സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതിയായ ഇന്ത്യൻ രത്‌നവ്യാപാരിയായ ചോക്‌സി ആന്റിഗ്വൻ പൗരത്വം സ്വീകരിച്ചിരുന്നു. ഇതിനിടെ ഞായറാഴ്ച മുതൽ ദ്വീപിൽ നിന്ന് ചോക്‌സിയെ കാണാതാവുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button