Editor's ChoiceLatest NewsNationalNewsWorld

ബെയ്ഡൻ ജയത്തിലേക്ക്; ട്രംപിന് കോടതിയിലും തിരിച്ചടി.

ജയത്തിലേക്ക് ആറുവോട്ട് അകലത്തിൽ ഡെമോക്രാറ്റ് പ്രസിഡന്റ് സ്ഥാനാർഥി ജോ ബൈഡൻ. 264 ഇലക്ടറൽ വോട്ടുകൾനേടി റിപ്പബ്ലിക്കൻ സ്ഥാനാർഥി ബൈഡൻ വിജയം ഉറപ്പിച്ചു. ജയിക്കാനായി 270 ഇലക്ടറൽ വോട്ടുകൾ വേണ്ടതിൽ ട്രംപിന് ഇതുവരെ 214 വോട്ടുകളാണ് നേടാനായത്.

ഇരുകക്ഷികൾക്കും തുല്യശക്തിയുള്ള ചാഞ്ചാട്ടസംസ്ഥാനങ്ങളിൽ പ്പെടുന്ന മിഷിഗനും വിസ്കോൺസിനും പിടിച്ചതോടെ 26 വോട്ടുകൂടി നേടിയാണ് വ്യാഴാഴ്ച അമേരിക്കൻപ്രസിഡന്റ് സ്ഥാനത്തേക്ക് ബൈഡൻ ലീഡ് നില ഉയർത്തിയത്. അതേസമയം, ട്രംപ് മെയ്നിലെ ഒരുവോട്ടുകൂടി നേടി. ആറ് ഇലക്ടൽ സീറ്റുകളുളുള്ള നവോഡയിൽ 84 ശതമാനം വോട്ട് എണ്ണി തീർന്നപ്പോൾ പതിനായിരത്തിലധികം വോട്ടിന്റെ ലീഡുണ്ട് ബൈഡന്. പ്രസിഡന്റാകാൻ ബൈഡന് ഇനി നവോഡയിലെ ജയം മാത്രം മതി. ഇവിടത്തെ ആറ് ഇലക്ട്രൽ വോട്ടുകൾ കൂടിയാകുമ്പോൾ തന്നെ ബൈഡന് 270 തികയ്ക്കാനാകും. ജോർജിയയിൽ മികച്ച ലീഡുണ്ടായിരുന്ന ട്രംപിന്റെ ലീഡ് 99 ശതമാനം വോട്ടുകൾ എണ്ണിക്കഴിയുമ്പോൾ കഷ്ടിച്ച് 3000 വോട്ടിന്റെ മാത്രം വോട്ടായി കുറഞ്ഞു. പക്ഷെ ലക്ഷക്കണക്കിന് തപാൽവോട്ടുകൾ എണ്ണിക്കഴിഞ്ഞി ട്ടില്ലാത്തതിനാൽ അന്തിമ ഫലപ്രഖ്യാപനം എന്നുവരുമെന്ന കാര്യത്തിൽ വ്യക്തതയായിട്ടില്ല. 20 വോട്ടുകളുള്ള പെൻസിൽവേ നിയയിൽ നിലവിൽ ട്രംപാണ് മുന്നിൽ. അലാസ്കയും ട്രംപിനൊപ്പമാണെന്ന സൂചനയാണ് നൽകുന്നത്. 11 ഇലക്ടറൽ വോട്ടുകളുള്ള അരിസോണയിൽ 50.5 ശതമാനം വോട്ടും ബൈഡൻ നേടി.

ഇതിനിടെ മിഷിഗനിലേയും ജോർജിയയിലേയും കോടതിയിൽ ട്രംപ് ടീം ഫയൽ ചെയ്ത കേസുകൾ തള്ളി. ജോർജിയയിൽ വൈകിയെത്തിയ 53 ബാലറ്റുകൾ കൂട്ടികലർത്തിയെന്നായിരുന്നു ആരോപണം. മിഷിഗനിലും സമാനമായ ആരോപണമാണ് ഉന്നയിച്ചത്. മിഷിഗനിൽ വോട്ടെണ്ണൽ തടസ്സപ്പെടുത്താനും ശ്രമമുണ്ടായിരുന്നു. രണ്ട് സംസ്ഥാനങ്ങളിലേയും ജഡ്ജിമാർ ട്രംപിന്റെ ആരോപണങ്ങൾ തള്ളി. ആരോപണങ്ങൾ തെളിയിക്കാൻ മതിയായ തെളിവുകളില്ലെന്ന് ജഡ്ജിമാർ വ്യക്തമാക്കി. ബെഡൻ മുന്നിട്ട് നിൽക്കുന്ന നെവാഡയിലും ക്രമക്കേട് നടന്നിട്ടുണ്ടെന്ന ആരോപണവുമായി ട്രംപ് എത്തിയിട്ടുണ്ട്. സംസ്ഥാനങ്ങളിലെ കോടതികളിൽ നിന്ന് തിരിച്ചടി നേരിട്ടതോടെ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമം നടന്നിട്ടുണ്ടെന്ന ആരോപണവുമായി ട്രംപ് വൈറ്റ്ഹൗസിൽ പ്രസ്താവന നടത്തി. സുപ്രീംകോടതിയെ സമീപിക്കുമെന്നും അദ്ദേഹം അറിയിച്ചു.

അവർ തിരഞ്ഞെടുപ്പ് കവർന്നെടുക്കാൻ ശ്രമിച്ചു വൈറ്റ്ഹൗസിൽ നടത്തിയ അസാധാരണ പ്രസ്താവനയിൽ ട്രംപ് പറഞ്ഞു. 17 മിനിറ്റോളം നീണ്ടു നിന്ന പ്രസ്താവനയിൽ ട്രംപ് മാധ്യങ്ങളുടെ ചോദ്യങ്ങൾ നേരിടുകയോ തിരഞ്ഞെടുപ്പ് അട്ടിമറി ശ്രമത്തിന് തെളിവുകൾ നൽകുകയോ ചെയ്തില്ല. നിയമവിരുദ്ധ വോട്ടുകൾ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് കവരാനാണ് ഡെമോക്രാറ്റുകൾ ശ്രമിച്ചത്. നിയമപരമായ വോട്ടുകൾ എണ്ണുകയാണെങ്കിൽ ഞാൻ എളുപ്പത്തിൽ ജയിക്കും. തിരഞ്ഞെടുപ്പ് കവർന്നെടുക്കാനുള്ള അവരുടെ ശ്രമം ഞങ്ങൾ അനുവദിക്കില്ല ട്രംപ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button