ബസവരാജ് ബൊമ്മ മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയെ വേണ്ട; കേന്ദ്രം
ബംഗളൂരു:പുതിയ കര്‍ണാടക മന്ത്രി സഭയില്‍ ഉപമുഖ്യമന്ത്രിമാരുണ്ടാകിലെന്ന് റിപ്പോര്‍ട്ടുകള്‍. ഏറെ വിവാദങ്ങള്‍കൊടുവില്‍ ബി എസ് യെദിയൂരപ്പയുടെ പിന്‍ഗാമിയായി ബസവരാജ് ബൊമ്മ പുതിയ മുഖ്യമന്ത്രിയായി സതൃപ്രതിജ്ഞ ചെയ്യുന്നതിനിടയിലാണ് ഉപമുഖ്യമന്ത്രിമാരില്ലാതെ ബസവരാജ് ബൊമ്മ മന്ത്രി സഭ മാത്രമാകുമെന്ന വിവരം ലഭിക്കുന്നത്.
അതേസമയം മന്ത്രിസഭാ വികസനം ഉദേശിക്കുമ്പോള്‍ ബി എസ് യെദിയൂരപ്പയുടെ മകന്‍ ബി വൈ വിജേന്ദ്രയെ ഉപമുഖ്യമന്ത്രി ആക്കാത്ത നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്.
മുന്‍ കര്‍ണാടക മുഖ്യമന്ത്രിയുടെ ഏറെ നാളത്തെ ആഗ്രഹമായിരുന്നു മകനെ ഉപമുഖ്യമന്ത്രിയെങ്കിലും ആക്കണം എന്നത്. ഈ പ്രതീക്ഷയാണ് ഇതോടെ അസ്തമിച്ചത്.
ഉപമുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി രാഷ്ട്രീയ നേതാക്കള്‍ വന്നതും വിവിധ രാഷ്ട്രീയ കക്ഷികള്‍ സമ്മര്‍ദ്ദം ചെല്ലുത്തിയതിനാലാണ് ബസവരാജ് ബൊമ്മ മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയെ വേണ്ടെന്ന തീരുമാനത്തിലേക്ക് കേന്ദ്രം എത്തിയത്.