അമ്മയെയും മകളെയും വീട്ടിലെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

കണ്ണൂർ/ അമ്മയെയും മകളെയും വീട്ടിലെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ പുലിക്കുരുമ്പയിൽ പുല്ലംവനത്തെ മനോജിന്‍റെ ഭാര്യ സജിത, എട്ടുവയസുകാരി മകള്‍ എന്നിവരെയാണ് ശനിയാഴ്ച വൈകിട്ട് ആറ് മണിയോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
എട്ട് വയുകാരിയായ മകളെ കുളിമുറിക്കുളളിലെ ടാപ്പില്‍ കെട്ടിത്തൂക്കിയ നിലയിലും അമ്മയെ സമീപത്ത് തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയിരിക്കുന്നത്. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്ന് പറയുന്ന കുറിപ്പും വീടിനുളളില്‍ നിന്നും ലഭിച്ചിട്ടുണ്ട്. മകളെ കൊലപ്പെടുത്തിയ ശേഷം സജിത ആത്മഹത്യ ചെയ്തതാണെന്നാണ് കരുതുന്നത്.
ഇവരുടെ മൂത്ത മകനാണ് സംഭവം ആദ്യം നാട്ടുകാരെ അറിയിക്കുന്നത്. സ്ഥലത്തെത്തിയ കുടിയാന്മല പൊലീസ് പ്രാഥമിക പരിശോധനകള്‍ നടത്തി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. വീടിനുളളില്‍ നിന്നും സജിതയുടെ മൊബൈല്‍ ഫോൺ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. നേരത്തെയും സജിത ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നുണ്ട്.