Latest News

വിജയ്.പി.നായരെ കൈയ്യേറ്റം ചെയ്ത കേസ്, ഭാഗ്യലക്ഷ്മിയെയും സംഘത്തെയും ഉടൻ അറസ്റ്റ് ചെയ്തേക്കും

തിരുവനന്തപുരം: സ്ത്രീകളെ അപമാനിച്ച്‌ യൂട്യൂബിൽ വീഡിയോ പോസ്റ്റ് ചെയ്ത വിജയ് പി നായരെ താമസ സ്ഥലത്തെത്തി അതിക്രമിച്ച്‌ കയറി കൈയ്യേറ്റം ചെയ്യുകയും കരി ഓയിൽ ഒഴിക്കുകയും ചെയ്ത സംഭവത്തിൽ ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയേയും, സംഘത്തെയും ഉടൻ അറസ്റ്റ് ചെയ്‌തേക്കുമെന്ന് സൂചന. ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവരെയാണ് അറസ്റ്റ് ചെയ്യാനിരിക്കുന്നത്. ഇവരുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. അതിനാൽ അറസ്റ്റും റിമാൻഡും ഒഴിവാക്കാൻ സാധിക്കില്ല എന്നാണ് അറിയാൻ സാധിക്കുന്നത്.

ജാമ്യാപേക്ഷ പരിഗണിച്ച കോടതി മൂവരെയും രൂക്ഷമായാണ് വിമർശിച്ചത്. കായികബലം കൊണ്ട് നിയമത്തെ നേരിടാൻ കഴിയില്ലെന്നും ഒട്ടും സംസ്‌കാരമില്ലാത്ത പ്രവൃത്തിയാണ് പ്രതികൾ ചെയ്തതെന്നും കോടതി വിമർശിച്ചു. സമാധാനവും നിയമവും കാത്തുസൂക്ഷിക്കേണ്ട ചുമതല കോടതിയ്ക്കുണ്ടെന്നും അതിൽ നിന്ന് പിന്മാറാനാകില്ലെന്നും ഉത്തരവിലൂടെ കോടതി അറിയിച്ചു കൊണ്ടായിരുന്നു മൂവരുടെയും ജാമ്യാപേഭ കോടതി തള്ളിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button