Editor's ChoiceKerala NewsLatest NewsLocal NewsNationalNews

ഭാരത് ബന്ദിൽ ട്രെയിനുകളടക്കം തടഞ്ഞു, ഡൽഹി – മീററ്റ് ഹൈവേ അടച്ചു, യുപി ഗേറ്റ് കർഷകർ ഉപരോധിക്കുന്നു,ഗതാഗത സംവിധാനങ്ങള്‍ താറുമാറായി,അരവിന്ദ് കേജ്‌രിവാൾ വീട്ടുതടങ്കലിലെന്ന് ആം ആദ്മി.

ന്യൂഡൽഹി/ കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ പ്രഖ്യാപിച്ച ഭാരത് ബന്ദിൽ രാജ്യത്ത് വിവിധ ഭാഗങ്ങളിൽ ട്രെയിനുകളടക്കം തടഞ്ഞു. ഡൽഹിയേയും ഗാസിയാബാദിനെയും ബന്ധിപ്പിക്കുന്ന ഗാസിപ്പൂർ-ഗാസിയാബാദ് (യുപി ഗേറ്റ്) അതിർത്തിയിൽ കർഷകർ ഉപരോധിച്ചു. ഡൽഹി – മീററ്റ് ഹൈവേ അടച്ചിരിക്കുകയാണ്. ഗതാഗത സംവിധാനങ്ങള്‍ ബന്ദിനെ തുടർന്ന് താറുമാറായി. കടകളും ഓഫിസും അടപ്പിക്കപെട്ടു. മഹാരാഷ്ട്രയിൽ പ്രതിഷേധക്കാർ ട്രെയിൻ തടഞ്ഞു. ഡൽഹിയിൽ കർഷകർ പ്രധാന റോഡുകളും ടോൾ പ്ലാസകളുമാണ് തടഞ്ഞിരിക്കുകയാണ്. ഗുജറാത്തിലെ മൂന്നു ഹൈവേകൾ ടയറുകൾ കൂട്ടിയിട്ട് കത്തിച്ച് പ്രതിഷേധക്കാർ തടഞ്ഞു. ഭാരത് ബന്ദിന്റെ പശ്ചാത്തലത്തിൽ ഇവിടങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നതാണ്. സമാധാനപരമായ പ്രതിഷേധമാണ് നടത്തുന്നതെന്നും ആംബുലൻസ് അടക്കം അടിയന്തര സംവിധാനങ്ങൾ തടസ്സപ്പെടുത്തില്ലെന്നും കർഷകർ പറഞ്ഞു.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ വീട്ടുതടങ്കലിലാ ക്കിയെന്ന് ആം ആദ്മി പാര്‍ട്ടി (എഎപി) ആരോപിക്കുകയുണ്ടായി. കേജ്‌രിവാളിന്റെ ഔദ്യോഗിക വസതിയിലേക്ക് ആരെയും കടത്തിവി ടുന്നില്ല. പുറത്തിറങ്ങാനും അനുവാദമില്ലെന്ന് ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ ആരോപിച്ചിട്ടുണ്ട്. ഡൽഹി പൊലീസിനെ തിരെയാണ് പ്രവർത്തകരുടെ ആരോപണം. കഴിഞ്ഞ ദിവസം കർഷക നേതാക്കളെ കേജ്‌രിവാള്‍ സന്ദർശിച്ചിരുന്നു. അതേസമയം, കേജ്‌രിവാ ളിനെ വീ‌ട്ടുത‌ടങ്കലിൽ ആക്കിയിട്ടില്ലെന്ന് ഡൽഹി പൊലീസ് പറഞ്ഞി ട്ടുള്ളത്.
കേന്ദ്ര സർക്കാരുമായി നടത്തുന്ന ആറാം വട്ട ചർച്ചയ്ക്കു മുന്നോടി യായി തങ്ങളുടെ ശക്തിപ്രകടനമായി ബന്ദിനെ മാറ്റാനാണു കർഷക സംഘടന കൾ ശ്രമിക്കുന്നത്. നിയമങ്ങൾ പിൻവലിക്കാതെ പിന്മാറി ല്ലെന്നാണ് കർഷകർ പറഞ്ഞിട്ടുള്ളത്. ഈ ആവശ്യം ഉന്നയിച്ചു കൊണ്ട് ഡൽഹിയെ 3 ലക്ഷം കർഷകരാണു വളഞ്ഞിരിക്കുന്നത്.
അധികൃതർ അതിർത്തി പ്രദേശങ്ങളിലെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരുകയാണ്. അതിർത്തികൾ നിരീക്ഷിക്കാൻ പൊലീസ് ഡ്രോണുകളും ഉപയോഗിച്ചുവരുന്നു. ക്രമസമാധാനം ഉറപ്പുവരുത്താനും പൊതുമുതൽ സംരക്ഷിക്കാനും കർശന നടപടികൾ സ്വീകരിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാനങ്ങളോട് നേരത്തെ ആവശ്യപ്പെടുകയുണ്ടായി. കോൺഗ്രസ് അടക്കം 20 പാർട്ടികളാണ് ബന്ദിനു പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യമെങ്ങും വഴിതടയൽ അടക്കമുള്ള പ്രതിഷേധ പരിപാടികൾ നടന്നേക്കുമെന്ന ആശങ്കയിൽ സംസ്ഥാനങ്ങൾക്ക് കേന്ദ്രം ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ക്രമസമാധാനം തകർക്കാനുള്ള നീക്കങ്ങൾ തടയണമെന്നും സമാധാനം ഉറപ്പാക്കണമെന്നും സംസ്ഥാനങ്ങൾക്കുള്ള സന്ദേശത്തിൽ കേന്ദ്രം നിർദേശിച്ചിരിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button