Kerala NewsLatest NewsNationalNews
ബിരുദം പൂർത്തിയാക്കുന്ന പെൺകുട്ടികൾക്ക് 50000 രൂപ പ്രഖ്യാപിച്ച് ബീഹാർ മുഖ്യമന്ത്രി

ന്യൂഡൽഹി: ബീഹാറിൽ 243 സീറ്റിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചിരിക്കുകയാണ്. മൂന്ന് ഘട്ടങ്ങളിലായി ഒക്ടോബർ 28, നവംബർ 3, 7 തിയ്യതികളിലായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഹയർസെക്കണ്ടറി വിദ്യാഭ്യാസം പൂർത്തിയാക്കുന്ന എല്ലാ പെൺകുട്ടികൾക്കും 25000 രൂപയും ബിരുദം പാസാകുന്ന പെൺകുട്ടികൾ 50000 രൂപ നൽകുമെന്നും നിതീഷ് കുമാർ പ്രഖ്യാപിച്ചു.
പെൺകുട്ടികളുടെ വിദ്യഭ്യാസത്തിന് പുറമേ കാർഷിക മേഖലക്കും ഈന്നൽ നൽകുമെന്ന് നിതീഷ് കുമാർ പറഞ്ഞു. സംസ്ഥാനത്തെ മുഴുവൻ കൃഷി ഭൂമികളിലും ജലസേചനം ഉറപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. മുഴുവൻ പേർക്കും സർക്കാർ ജോലികൾ നൽകാൻ കഴിയില്ലെന്ന് സമ്മതിച്ച നീതീഷ് കുമാർ എല്ലാ ജില്ലകളിലും മെഗാ സ്കിൽ സെന്റർ തുടങ്ങുമെന്നും ഇത്തരം കാര്യങ്ങൽ കൈകാര്യം ചെയ്യുന്നതിനായി പ്രത്യേകം വകുപ്പിനെ ചുമതലപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.