
ബംഗളൂരു : ഒട്ടകവുമായി കൂട്ടിയിടിച്ച് പ്രമുഖ ബൈക്ക് റൈഡര്‍ക്ക് ദാരുണാന്ത്യം. കിങ് റിച്ചാര്‍ഡ് ശ്രീനിവാസയാണ് മരിച്ചത് . ബംഗളൂരു സ്വദേശിയാണ് ഇദ്ദേഹം. കൂട്ടുകാരുമൊന്നിച്ച് ജയ്‌സാല്‍മീറിലേക്ക് പോകുന്നതിനിടെയാണ് അപകടം. ജനുവരി 23ന് ബംഗളൂരുവില്‍ യാത്ര അവസാനിപ്പിക്കാനിരിക്കെയാണ് അപകടം.
ബുധനാഴ്ച രാത്രിയാണ് സംഭവം. രാജസ്ഥാനിലെ ജയ്‌സാല്‍മീര്‍ ജില്ലയില്‍ വച്ചാണ് അപകടമുണ്ടായത്. പ്രതീക്ഷിക്കാതെ ഒട്ടകം മുന്നില്‍ ചാടിയതും ബൈക്കിന്റെ നിയന്ത്രണം തെറ്റിയതുമാണ് അപകടകാരണം. റിച്ചാര്‍ഡ് അപകട സ്ഥലത്ത് വച്ച് തന്നെ മരിച്ചു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ഇന്ന് ബന്ധുക്കള്‍ക്ക് കൈമാറി.