Kerala NewsLatest News

ഒരു ആക്‌സിഡന്റിലൂടെ ലഭിച്ചത് 1.50 കോടി രൂപ

കൊല്ലം ഓച്ചിറയില്‍ ദേശീയപാതയില്‍ നടന്ന വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റയാള്‍ക്ക് നഷ്ടപരിഹാരമായി 1.50 കോടി അനുവദിച്ച് കൊല്ലം മോട്ടോര്‍ ആക്‌സിഡന്റ് ക്ലയിംസ് ട്രിബ്യൂണല്‍ ജഡ്ജി എസ്. ജയകുമാര്‍ ജോണ്‍ ഉത്തരവായി. കരുനാഗപ്പള്ളി അയണി തെക്ക് മുറിയില്‍ കാണിച്ചേരില്‍വീട്ടില്‍ (ദ്വാരക) ഷിനു യശോധരനാണ് അപകടത്തില്‍ പെട്ടത്.

2016 മുതല്‍ എട്ടു ശതമാനം പലിശ ഉള്‍പ്പെടെ അനുവദിച്ചാണ് വിധി. 2016 മേയിലായിരുന്നു അപകടം. കൊല്ലം- ആലപ്പുഴ ദേശീയപാതയിലൂടെ മോട്ടോര്‍ സൈക്കിളില്‍ വന്ന ഷിനു യശോധരനെ പിന്നില്‍ നിന്ന് വന്ന ലോറി ഇടിക്കുകയായിരുന്നു. അഭിഭാഷകരായ ഓച്ചിറ എന്‍. അനില്‍കുമാര്‍, ഷിബു തങ്കപ്പന്‍ എന്നിവര്‍ ഹാജരായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button