നിശാപാർട്ടിയിൽ ബിനീഷ് കോടിയേരിയുടെ സുഹൃത്തും, ഒരു രാത്രി സന്തോഷം കൊണ്ട് ആറാടാൻ എത്തിയവരായിരുന്നു എല്ലാവരും. മാസ്‌മരികാനുഭൂതിയുടെ ലോകത്ത് ആണിന് പെണ്ണിനൊപ്പവും, പെണ്ണിന് ആണിനൊപ്പവും മയക്ക് മരുന്നിൽ നൃത്തവും, ഇഷ്ടമുള്ളവർക്കൊപ്പം ഒരല്പം ഇണചേരാനും ഒക്കെ കിട്ടുന്ന അവസരം മോഹിച്ച് എത്തിയവരാണ് ഏറെപ്പേരും.ഡോക്ടർമാർ, എൻജിനീയർമാർ, മാനേജ്മന്റ് വിദഗ്ധർ, ഫാഷൻ ഡിസൈനർമാർ എന്നിവരാണ് ഭൂരിപക്ഷവും.

ഇടുക്കി / വാഗമണിൽ കഴിഞ്ഞ ദിവസം സംഘടിപ്പിച്ച നിശാപാർട്ടിയിൽ ബിനീഷ് കോടിയേരിയുടെ സുഹൃത്തും. കണ്ണൂർ സ്വദേശിയായ അനസ് സൂക്ക് നിശാപാർട്ടിയിൽ പങ്കെടുത്തതായി അന്വേഷണ സംഘം സ്ഥിരീകരിച്ചു. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷിന്റെ ബിനാമിയെന്ന സംശയത്തിൽ അനസ് സൂക്കിനെ എൻഫോഴ്സ് ഡയറക്ടറേറ്റ് നേരത്തേ ചോദ്യം ചെയ്തിരുന്നതാണ്. ബർത്ത്ഡേ പാർട്ടിക്ക് എന്ന പേരിൽ വാഗമൺ ക്ലിഫ് ഇൻ റിസോർട്ടിലെ 11 മുറികൾ സംഘം ബുക്ക് ചെയ്തിരുന്നത്. ഇക്കാര്യത്തിൽ പോലും റിസോർട്ട് ഉടമയുടെയും, നിശാപാർട്ടി നടത്തിയവരുടെയും മൊഴികൾ തമ്മിൽ വൈരുധ്യമുണ്ട്. മൂന്നു മുറികൾ മാത്രമാണ് ബുക്ക് ചെയ്തിരുന്നതെന്നാണ് റിസോർട്ട് ഉടമ പോലീസിനോട് പറഞ്ഞിരുന്നത്. പല തവണ ഇതേ റിസോർട്ടിൽ മയക്ക് മരുന്ന് വിപണനം ലക്‌ഷ്യം വെച്ച് നിശാപാർട്ടികൾ നടന്നിട്ടുണ്ട്. മയക്ക് മരുന്ന് ലോബിക്ക് നിശാപാർട്ടിയുമായി ബന്ധമുണ്ടെന്ന വ്യക്തമായ തെളിവുകൾ ഉണ്ടായിട്ടും നാർക്കോട്ടിക് വിഭാഗം കേസന്വേഷണത്തിൽ ശക്തമായ ഇടപെടൽ നടത്തിയിട്ടില്ല എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു.

വാഗമണ്ണിൽ നിശാപാർട്ടി സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട് ഒൻപത് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ലഹരി ആഘോഷരാത്രി നടത്താനായി എത്തിയ പ്രതികൾക്ക് പുറമെ 58 പേർ ആണ് റിസോർട്ടിൽ ടെലിഗ്രാമിലെ ചൂണ്ടയിൽ പെട്ട് വന്നത്. നിശാ പാർട്ടിയിൽ പങ്കെടുക്കാൻ ക്ലിഫ് ഇൻ റിസോർട്ടിൽ എത്തിയവരിൽ 24 യുവതികൾ അടക്കം പ്രഫഷനലുകളുടെ വൻ നിരയാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ പറയുന്നത്. ഡോക്ടർമാർ, എൻജിനീയർമാർ, മാനേജ്മന്റ് വിദഗ്ധർ, ഫാഷൻ ഡിസൈനർമാർ എന്നിവരാണ് ഭൂരിപക്ഷവും. ഇതിൽ തന്നെ മലപ്പുറം, കോഴിക്കോട് പ്രദേശത്തു നിന്നുളളവരാണ് കൂടുതലെങ്കിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരുമുണ്ട്. സമൂഹമാധ്യമം വഴിയുള്ള പരിചയം പ്രയോജനപ്പെടുത്തി ലഹരി മാഫിയ ടെലിഗ്രാം വഴി ഇവരെ വാഗമണിൽ എത്തിക്കുകയായിരുന്നു.

ഒരു രാത്രി സന്തോഷം കൊണ്ട് ആറാടാൻ എത്തിയവരായിരുന്നു എല്ലാവരും. മാസ്‌മരികാനുഭൂതിയുടെ ലോകത്ത് ആണിന് പെണ്ണിനൊപ്പവും, പെണ്ണിന് ആണിനൊപ്പവും മയക്ക് മരുന്നിൽ നൃത്തവും, ഇഷ്ടമുള്ളവർക്കൊപ്പം ആരും അറിയാതെ ഒരല്പം ഇണചേരാനും ഒക്കെ കിട്ടുന്ന അവസരം മോഹിച്ച് എത്തിയവരാണ് ഏറെപ്പേരും. അപ്രതീക്ഷിതമായി നടന്ന പോലീസ് റെയ്ഡ് എല്ലാം തകർക്കുകയായിരുന്നു. റെയ്‌ഡിൽ കുടുങ്ങിയവരെ കേസിൽ നിന്ന് ഊരിയെടുക്കാനും,നിശാപാർട്ടി നടത്തിപ്പുകാരെ രക്ഷിക്കാനും ഉന്നതങ്ങളിൽ നിന്നുള്ള കടുത്ത സമ്മർദ്ദമാണ് പോലീസിനുള്ളത്.
പത്ത് മണിയോടെ പാർട്ടി ആരംഭിക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിരുന്നു. എന്നാൽ നർകോട്ടിക്ക് മിന്നൽ പരിശോധനയിൽ നിശാപാർട്ടി സംഘത്തിന് മേൽ പിടിവീണു. എൽഎസ്‍ഡി സ്റ്റാമ്പ്, ഹാഷിഷ്, കഞ്ചാവ് തുടങ്ങിയ മാരക ലഹരി വസ്തുക്കൾ അടക്കം ഇവരുടെ പക്കൽ നിന്ന് പിടികൂടുകയായിരുന്നു.
വിവാദ നിശാപാർട്ടിയുടെ സംഘാടനം സമൂഹമാധ്യമമായ ടെലഗ്രാമിൽ പ്രത്യേക ഗ്രൂപ്പുണ്ടാക്കിയായിരുന്നു നടന്നത്. പാർട്ടിയിൽ പങ്കെടുക്കാൻ എത്തിയവരുടെ മൊബൈൽ ഫോണുകൾ സൈബർ സെൽ, സൈബർ ഡോം എന്നിവ വഴി പോലീസ് പരിശോധിച്ചുവരികയാണ്. ലഹരിമരുന്ന് ഉപയോഗം കണ്ടെത്താൻ രക്തപരിശോധനയും നടത്തുന്നുണ്ട്. കോവിഡ് മാനദണ്ഡം ലംഘിച്ചതിനും ലഹരിമരുന്ന് ഉപയോഗം നടത്തിയതിനും ക്ലിഫ് ഇൻ റിസോർട്ടിന് ജില്ലാ കലക്ടർ സ്റ്റോപ് മെമ്മോ നൽകിയതോടെ റിസോർട്ട് പൂട്ടി. നിരവധി തവണ പോലീസ് താക്കീത് നല്കിയിരുന്നിട്ടും, ലഹരി മാഫിയക്ക് നിശാപാർട്ടി നടത്താൻ അവസരം നൽകുക വഴി റിസോർട്ട് ഉടമയായ മുൻ പഞ്ചായത്ത് പ്രസിഡണ്ട് ഗുരുതരമായ കൃത്യ വിലോഭമാണ് കാട്ടിയിരിക്കുന്നത്. ഇയാൾക്ക് ലഹരി മാഫിയയുമായി അടുത്ത ബന്ധമുണ്ടെന്നും നാർക്കോട്ടിക് ഉദ്യോഗസ്ഥർ സംശയിക്കുന്നുണ്ട്. ടെലിഗ്രാം വഴി യുവാക്കളെയും യുവതികളെയും വിളിച്ചു വരുത്തി ലഹരിമരുന്നുകൾ വിൽപന നടത്തുകയായിരുന്നു നിശാപാർട്ടി സംഘടിപ്പിച്ചവർ ലക്ഷ്യമിട്ടിരുന്നത്. നിശാപാർട്ടിയിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർക്കായി ഇവർ ടെലഗ്രാമിൽ പ്രത്യേകം ഗ്രൂപ്പ് ഉണ്ടാക്കുകയായിരുന്നു.
