ബിനീഷിൻ്റെ കസ്റ്റഡി കാലാവധി വീണ്ടും നീട്ടി, എൻ സി ബി കസ്റ്റഡിക്ക് അപേക്ഷ നൽകി, സർക്കാർ അന്വേഷണത്തിന്റെ മുൾ മുനയിൽ.

ബംഗളുരു/ മയക്കു മരുന്ന് കേസിൽ അറസ്റ്റിലായ സി പി എം നേതാവ് കോടിയേരി ബാലകൃഷണറെ മകൻ ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി വീണ്ടും കോടതി നീട്ടി. പുറത്ത് വരാനായി എൻ സി ബി കാത്തു നിൽക്കുമ്പോൾ,നാലു ദിവസത്തേക്ക് കൂടി ബിനീഷ് എന്‍ഫോഴ്‌സ്‌മെന്റിന്റെ കസ്റ്റഡിയില്‍ തുടരും. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യപ്രകാരം ഈ മാസം 11 വരെയാണ് കസ്റ്റഡി കാലാവധി നീട്ടിയിരിക്കുന്നത്. കേരളത്തില്‍ ബിനീഷുമായി ബന്ധപ്പെട്ടുള്ള നിരവധിയിടങ്ങളില്‍ റെയ്ഡ് നടന്നതിന് പിറകെ, ബിനീഷിന് പങ്കാളിത്തമുള്ള മൂന്ന് കമ്പനികളെക്കുറിച്ച് ഇ ഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളെക്കുറിച്ച് ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അതിനാല്‍ കസ്റ്റഡി കാലാവധി നീട്ടിനല്‍കണമെന്നായിരുന്നു എന്‍ഫോഴ്‌സ്‌മെന്റ് കോടതിയെ അറിയിച്ചത്. ഇത് കോടതി അംഗീകരിക്കുകയായിരുന്നു.
അതേസമയം, ലഹരിക്കടത്ത് കേസില്‍ ബിനീഷ് കോടിയേരിയെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. കള്ളപ്പണക്കേസില്‍ കഴിഞ്ഞ ഒന്‍പത് ദിവസമായി ഇഡി ചോദ്യം ചെയ്യുന്ന ബിനീഷിന്റെ കസ്റ്റഡി കാലാവധി ശനിയാഴ്ച അവസാനിക്കാനിരിക്കെയാണ് എൻ സി ബി കസ്റ്റഡി അപേക്ഷ നൽകിയത്.
ഇ ഡി ക്ക് കേരളത്തിലെ റെയ്‌ഡുകളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ബിനാമികളെ ചോദ്യം ചെയ്ത ശേഷം മാത്രം ബിനീഷിനോട് കൂടുതൽ വിവരങ്ങൾ തേടാനായിരുന്നു നേരത്തെ ഇ ഡി തീരുമാനിച്ചിരുന്നത്. ബിനീഷിന്റെ കൈയ്യൊപ്പുള്ള അനൂപിന്റെ ഡെബിറ്റ് കാർഡ് ബിനീഷിന്റെ വീട്ടിൽ നിന്നും കസ്റ്റഡിയിൽ എടുക്കുമ്പോൾ മഹസറിൽ ഒപ്പിടാൻ, ബിനീഷിന്റെ ഭാര്യ തയ്യാറാകാഞ്ഞതോടെ എല്ലാം തല കീഴ് മറിയുകയായിരുന്നു. ബിനീഷിൽ നിന്നും, ബിനാമികളിൽ നിന്നും എല്ലാവിവരങ്ങളും ചോദിച്ചറിഞ്ഞു തെളിവുകളാക്കാൻ ഇ ഡി ഇതോടെ തീരുമാനിക്കുകയായിരുന്നു. അതേസമയം, നിലവിൽ ഇ ഡിക്ക് ലഭിച്ച വിവരങ്ങൾ എൻ സി ബി ശേഖരിച്ചിട്ടുണ്ട്. ദേശീയ അന്വേഷണ ഏജൻസികൾക്കെതിരേ പ്രതിഷേധ സമരങ്ങളുമായി സി പി ഐ എം രംഗത്ത് വന്നതായ ഐ ബി റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ
മുഖ്യമന്ത്രിയുടെ ഓഫീസുമായുള്ള കേസുകൾക്കുള്ള ബന്ധം സംബന്ധിച്ച് വിശദമായ റിപ്പോർട്ടുകൾ, കസ്റ്റംസിനോടും, ഇ ഡി യോടും, ഐ ബി ആവശ്യപ്പെട്ടിരിക്കുകയാണ്.