
ന്യൂഡല്‍ഹി: ബിറ്റ്കോയിനെ ഔദ്യോഗിക കറന്‍സിയായി അംഗീകരിക്കാനാവില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ക്രിപ്റ്റോ കറന്‍സി ബില്‍ അവതരിപ്പിക്കാനിരിക്കെ സുപ്രധാന തീരുമാനമാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്ത് ബിറ്റ്കോയിന് ഇടപാടുകള്‍ വര്‍ധിക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ എംപിമാര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ധനമന്ത്രി.
രാജ്യത്ത് ഔദ്യോഗിക ഡിജിറ്റല്‍ കറന്‍സി ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണ്. സ്വകാര്യ ക്രിപ്റ്റോ കറന്‍സി ഇടപാടുകള്‍ നിരോധിക്കാനും ബില്ലില്‍ വ്യവസ്ഥയുണ്ടാകും. ക്രിപ്റ്റോ കറന്‍സിയുമായി ബന്ധപ്പെട്ട സുതാര്യമല്ലാത്ത പരസ്യങ്ങള്‍ നിരോധിക്കുന്നതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നവംബര്‍ 13ന് യോഗം വിളിച്ചിരുന്നു. റിസര്‍വ് ബാങ്ക്, ധനകാര്യ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം എന്നിവയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ചര്‍ച്ചകളുടെ ഫലമായാണ് നിയമം നിര്‍മിക്കുന്നത്.
Post Your Comments