Kerala News

കേരളത്തില്‍ ബി ജെ പി വളരുന്നു; നിയമസഭയില്‍ ആശങ്ക പങ്കുവെച്ച്‌ ലീഗ് എം എല്‍ എ

തിരുവനന്തപുരം : ഇനിയൊരു പതിനഞ്ച് വര്‍ഷം കഴിയുമ്പോള്‍ കേരളത്തില്‍ ബി ജെ പി അധികാരത്തിന്റെ പടിവാതില്‍ക്കലെത്തുമെന്ന് ലീഗ് എം എല്‍ എ. കേരളത്തിലെ ബി ജെ പിയുടെ വളര്‍ച്ചയെ കുറിച്ച് നിയമസഭയിലാണ് വേങ്ങര എം എല്‍ എയായ കെ എന്‍ എ ഖാദര്‍ ആശങ്ക പങ്കുവെച്ചത്. ഗവര്‍ണറുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ സംസാരിക്കവേയാണ് അദ്ദേഹം സംസ്ഥാനത്തെ ബി ജെ പിയുടെ വളര്‍ച്ചയെ കുറിച്ചും അതിന് തടയിടാനുള്ള മാര്‍ഗത്തെക്കുറിച്ചും പ്രസംഗിച്ചത്.ഇനി രണ്ടു ഭരണകാലംകൂടി കഴിയുമ്പോള്‍ പശ്ചിമബംഗാളിനെ പോലെയാവും കേരളത്തിലെ രാഷ്ട്രീയ സാഹചര്യം. അപ്പോള്‍ കേരളം ഇന്നത്തെ ഇന്ത്യയുടെ അവസ്ഥയെത്തും. അന്നേരം കോണ്‍ഗ്രസും കമ്യൂണിസ്റ്റും പരസ്പരം പിന്തുണയ്ക്കേണ്ടിവരുമെന്നും കെ എന്‍ എ ഖാദര്‍ പറഞ്ഞു.

രാജ്യത്ത് ബി ജെ പി അധികാരത്തില്‍ വരുമെന്ന് 28 വര്‍ഷം മുന്‍പ് താന്‍ പറഞ്ഞിരുന്നു. എന്നാല്‍ അന്ന് ആരുമത് വിശ്വസിച്ചില്ലെന്നും ഇനി വിശ്വസിച്ചാലും ഇല്ലെങ്കിലും കുഴപ്പമില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ബി ജെ പിയുടെ വളര്‍ച്ച തടയണമെങ്കില്‍ ഇടതുപക്ഷം കേരളത്തെ കോണ്‍ഗ്രസ് മുക്തമാക്കാന്‍ ശ്രമിക്കുന്നതിന് പകരം ബി ജെ പിയെ മുഖ്യ ശത്രുവായി കാണണമെന്നും ഖാദര്‍ അഭിപ്രായപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button