നേതൃത്വവുമായി പ്രശ്‍നം, കോന്നിയിൽ മുൻ സി.പി.എം ലോക്കൽ സെക്രട്ടറി തൂങ്ങിമരിച്ച നിലയിൽ
NewsKeralaLocal NewsCrimeObituary

നേതൃത്വവുമായി പ്രശ്‍നം, കോന്നിയിൽ മുൻ സി.പി.എം ലോക്കൽ സെക്രട്ടറി തൂങ്ങിമരിച്ച നിലയിൽ

പത്തനംതിട്ട / പത്തനംതിട്ട ജില്ലയിൽ കോന്നിയിലെ മുൻ സി.പി.എം ലോക്കൽ സെക്രട്ടറിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുൻ ലോക്കൽ സെക്രട്ടറി കെ.ഓമനക്കുട്ടനെയാണ് മരിച്ച നിലയിൽ കണ്ടെത്തുന്നത്. കോന്നി കോര്‍പറേറ്റീവ് ബാങ്കിലെ കളക്ഷന്‍ ഏജന്‍റ് കൂടിയായ ഓമനക്കുട്ടൻ പാർട്ടി ഏരിയ നേതൃത്വവുമായി നിലനിന്ന ചില പ്രശ്നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്നാണ് വിവരം.

കോന്നി എട്ടാം വാര്‍ഡിലെ സ്ഥാനാര്‍ഥി പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിരുന്നു. സ്ഥാനാര്‍ഥിയുടെ തോല്‍വിക്ക് കാരണം ഓമനക്കുട്ടന്‍ അടക്കമുള്ള നേതാക്കളാണെന്ന് ഏരിയ കമ്മിറ്റിയില്‍ നിന്ന് വിമര്‍ശനങ്ങളുണ്ടായി.

പാര്‍ട്ടി ഏരിയ സെക്രട്ടറി കെ ശ്യാംലാലിന്‍റെ നേതൃത്വത്തില്‍ ഓമനക്കുട്ടനെതിരെ ഇതുമായി ബന്ധപെട്ടു ഭീഷണി ഉണ്ടായതായും കുടുംബം ആരോപിക്കുന്നുണ്ട്. കുറച്ചു ദിവസങ്ങളായി ഇക്കാരണത്താൽ ഓമനക്കുട്ടന്‍ കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു എന്നും ബന്ധുക്കൾ പറയുന്നുണ്ട്.

Related Articles

Post Your Comments

Back to top button