Latest NewsNationalNewsSportsUncategorized
സച്ചിൻ ടെൻഡുൽക്കറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ന്യൂഡൽഹി: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദിവസങ്ങൾക്ക് മുൻപ് കോവിഡ് ബാധിച്ചിരുന്നു. എന്നാൽ ആശങ്ക പെടേണ്ടതില്ലെന്നും ഡോക്ടർമാരുടെ ഉപദേശപ്രകാരം ആശുപത്രിയിലേക്ക് മാറിയതാണെന്നും സച്ചിൻ അറിയിച്ചു.
”പ്രാർഥനകൾക്കും ആശംസകൾക്കും നന്ദി. ഡോക്ടർമാരുടെ ഉപദേശ പ്രകാരം മുൻകരുതൽ പ്രകാരം ആശുപത്രിയിലേക്ക് മാറി. കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ വീട്ടിലേക്ക് മടങ്ങാനാകുമെന്നാണ് പ്രതീക്ഷ. എല്ലാവരും സുരക്ഷിതരായിരിക്കൂ. ലോകകപ്പിന്റെ പത്താം വാർഷിക ദിനത്തിൽ എല്ലാ ഇന്ത്യക്കാർക്കും സഹതാരങ്ങൾക്കും ആശംസകൾ നേരുന്നു’ – സച്ചിൻ കുറിച്ചു.