Editor's ChoiceKerala NewsLatest NewsLocal NewsNationalNews

പബ്ലിക് അഫയേഴ്സ് ഇന്‍ഡക്‌സില്‍ കേരളം വീണ്ടും ഒന്നാമത്.

പബ്ലിക് അഫയേഴ്സ് ഇന്‍ഡക്‌സില്‍ കേരളം വീണ്ടും ഒന്നാമത്. പബ്ലിക് അഫയേഴ്സ് ഇന്‍ഡക്‌സില്‍ രാജ്യത്തെ ഏറ്റവും മികച്ച ഭരണമുള്ള സംസ്ഥാനമായി കേരളത്തെ വീണ്ടും തെരഞ്ഞെടുത്തി രിക്കുകയാണ്. തുടര്‍ച്ചയായി നാലാം വട്ടമാണ് കേരളം ഈ നേട്ടത്തി ലെത്തുന്നത്. ഒരു സംയോജിത സൂചികയെ അടിസ്ഥാനമാക്കി ഭരണ മികവ് കണക്കാക്കി നടത്തിയ റാങ്കിംഗിലാണ് കേരളം ഒന്നാമതെത്തി യിരിക്കുന്നത്.

ഭരണ മികവ്, സര്‍ക്കാരിന്റെ കാര്യക്ഷമത തുടങ്ങിയ മാനദണ്ഡങ്ങ ളില്‍ നമുക്ക് മുന്നേറാനായതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഈ നേട്ടം കേരളത്തിലെ ജനങ്ങള്‍ക്ക് അവകാശപ്പെട്ടതാണ്. സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ക്ക് ജനങ്ങള്‍ നല്‍കിയ പിന്തുണ യാണ് കേരളത്തെ ദേശീയ തലത്തില്‍ ഒന്നാം സ്ഥാനത്ത് തുടരാന്‍ സഹാ യിച്ചത്. ജനങ്ങള്‍ക്കൊപ്പം നിന്ന് ജനങ്ങള്‍ക്കു വേണ്ടിയുള്ള പ്രവര്‍ത്ത നങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജമേകുന്നതാണ് ഈ നേട്ടമെന്നും മുഖ്യമന്ത്രി പറയുകയുണ്ടായി.

https://www.facebook.com/PinarayiVijayan/posts/3515234701901668

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button