CrimeDeathKerala NewsLatest NewsLaw,
ക്രിമിനല്‍ കേസ് പ്രതി മരിച്ചു ;മരണത്തില്‍ ദുരൂഹത
കൊച്ചി: ക്രിമിനല്‍ കേസ് പ്രതി ലാസര്‍ ആന്റണി മരിച്ചു. ദുരൂഹ സാഹചര്യത്തില്‍ ചതുപ്പില്‍ താഴ്ന്ന നിലയിലാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്.
പള്ളുരുത്തി സ്വദേശിയായ ഇയാളെ കാണാനില്ലെന്ന പരാതി ഉയര്‍ന്നിരുന്നു. ഇയാളുടെ അമ്മ തന്നെയാണ് പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ലാസറിനെ ചത്തുപ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
നിരവധി ക്രിമിനല്‍ കേസിലെ പ്രതിയായ ഇയാള്‍ക്കെതിരെ പോലീസ് കാപ്പ ചുമത്താന്‍ തീരുമാനിച്ചിരുന്നു. ഇതിനിടയിലാണ് ഇയാള്‍ മരണപ്പെട്ടത്. മരണത്തില്‍ ദുരൂഹത ഉള്ളതിനാല്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.