ബോളിവുഡ് താര റാണി സണ്ണി ലിയോണി കേരളത്തിൽ.വീഡിയോ

തിരുവനന്തപുരം / ബോളിവുഡ് താര റാണി സണ്ണി ലിയോണി കേരളത്തിൽ. സണ്ണിയും കുടുബവും തിരുവനന്തപുരത്ത് ഒരു സ്വകാര്യ ചാനൽ പരിപാടിക്കായി എത്തിയിരിക്കുകയാണ്. ഒരു മാസത്തോളം താരം തിരുവനന്തപുരത്ത് ഉണ്ടാവും. ഒരാഴ്ചക്കാലം സണ്ണി ലിയോണിക്കും കുടുംബത്തിനും ഇവിടുത്തെ ഒരു റിസോർട്ടിൽ ക്വറന്റീനിൽ ആണ്.
സന്തോഷ് നായരുടെ അടുത്ത ചിത്രമാണ് ‘രംഗീല’യിൽ ഒരുപ്രധാന കഥാപാത്രത്തെയാണ് സണ്ണി അവതരിപ്പിക്കുന്നത്. ഗോവയാണ് ലൊക്കേഷൻ. മമ്മൂട്ടി ചിത്രമായ മധുര രാജയിലെ നൃത്ത രംഗത്തിലും സണ്ണി അഭിനയിക്കുന്നുണ്ട്. വീരമാദേവിയിലൂടെ സണ്ണി മലയാളത്തിൽ അരങ്ങേറ്റം കുറിക്കാൻ ഇരിക്കുകയാണ്. 2017ൽ ആണ് ഏറ്റവും ഒടുവിൽ സണ്ണി കേരളത്തിൽ എത്തിയിരുന്നത്. ഒരു സ്വകാര്യ ചടങ്ങിനായിരുന്നു അത്. കൊച്ചിയിൽ എത്തിയ സണ്ണിയെ ഒന്ന് കാണാൻ വേണ്ടി വൻ ജനാവലിയാണ് നഗരത്തിൽ അന്ന് തടിച്ചു കൂടിയിരുന്നത്.

സണ്ണി ലിയോണി കുടുംബവുമായി ആറുമാസക്കാലം വിദേശത്തായിരുന്നു. കോവിഡ് 19 നെ തുടർന്ന് കുഞ്ഞുങ്ങൾക്ക് ഇന്ത്യയേക്കാൾ സുരക്ഷിതം ലോസ് ആഞ്ചൽസ് ആണെന്ന് താരം പറഞ്ഞിരുന്നു. മഹാമാരിയുടെ കാലത്ത് ഭർത്താവ് ഡാനിയേലിന‍്റെ കുടുംബത്തിനൊപ്പം കഴിയാൻ തീരുമാനിക്കുകയായിരുന്നു. ലോസ് ആഞ്ചൽസിലെ ഷെര്‍മന്‍ ഓക്‌സിലാണ് സണ്ണിയുടെയും ഡാനിയലിന്റെയും ആഡംബര ഭവനം ഉള്ളത്. സെലിബ്രിറ്റികളുടെ ഭവന സമുച്ചയങ്ങളുള്ള ബെവര്‍ലി ഹില്‍സില്‍ നിന്ന് മുപ്പത് മിനിറ്റ് യാത്രയുണ്ട് ഇവിടേക്ക്. നീണ്ട കാലത്തെ ആഗ്രഹങ്ങൾക്കൊടുവിൽ 2017ലാണ് സണ്ണിയും വെബ്ബറും ഷെര്‍മന്‍ ഓക്‌സിൽ വീട് സ്വന്തമാക്കുന്നത്. രക്ഷാബന്ധൻ, വിനായക ചതുർഥി തുടങ്ങിയ ചടങ്ങുകൾക്ക് ശേഷം ഹലോവീൻ ആഘോഷത്തിലും പങ്കെടുത്ത ശേഷമാണ് സണ്ണി നാട്ടിലേക്ക് മടങ്ങുന്നത്.
സണ്ണി വിമാനത്താവളത്തിൽ ഇറങ്ങുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. ഒരു വീഡിയോ ചുവടെ..