NationalNews

കോവിഡ് വാക്​സിന്‍ സ്വീകരിച്ച നഴ്​സ്​ ബോധരഹിതയായി

കൊല്‍ക്കത്ത: വാക്​സിന്‍ സ്വീകരിച്ച്‌​ നിമിഷങ്ങള്‍ക്കകം ബോധരഹിതയായ നഴ്​സിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്‍ക്കത്തയിലെ ഡോ. ബി.സി റോയ്​ ആശുപത്രിയില്‍ നഴ്​സായ 35കാരിയാണ്​ ബോധരഹിതയായത്​.

വാക്​സിന്‍ സ്വീകരിച്ച്‌​ നിമിഷങ്ങള്‍ക്കുള്ളില്‍ വിറയല്‍ അനുഭവപ്പെടുകയും അസ്വസ്ഥതയുള്ളതായി കൂടെയുള്ളവരോട്​ പറയുകയും ചെയ്​തു. ഉടന്‍ നിരീക്ഷണ മുറിയില്‍ ബോധരഹിതയാവുകയായിരുന്നു.

അലര്‍ജി മൂലം സംഭവിച്ചതാകാമെന്നും ഭയപ്പെടാനില്ലെന്നും മുതിര്‍ന്ന ആരോഗ്യ വകുപ്പ്​ ഉദ്യോഗസ്ഥന്‍ പറഞ്ഞു. നഴ്​സിന്​​ പുറമെ 13 പേര്‍ക്ക്​ വാക്​സിന്‍ സ്വീകരിച്ച്‌ അസ്വസ്ഥതകള്‍ റിപ്പോര്‍ട്ട്​ ചെയ്​തതായി അധികൃതര്‍ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button