കാമുകിക്ക് ബർഗർ തിന്നാൻ കാമുകൻ 724 കിലോമീറ്റർ ഹെലികോപ്റ്ററിൽ പറന്നു.
NewsKeralaNationalLife StyleTravel

കാമുകിക്ക് ബർഗർ തിന്നാൻ കാമുകൻ 724 കിലോമീറ്റർ ഹെലികോപ്റ്ററിൽ പറന്നു.

മോസ്കോ / കാമുകിയുടെ ബർഗർ തിന്നണം എന്ന ആഗ്രഹം നിറവേ റ്റാൻ കണ്ണുമടച്ച് ഹെലികോപ്റ്ററിൽ 724 കിലോമീറ്ററിൽ പറന്ന ഒരു കോടീശ്വരന്റെ കഥയാണിത്. റഷ്യൻ സ്വദേശിയും കോടീശ്വരനുമായ വിക്ടർ മാർട്ടിനോവ് ആണ് കാമുകിയുടെ ബർഗർ തിന്നണമെന്ന ആഗ്രഹം നിറവേറ്റാനായി 1.98 ലക്ഷം രൂപ ചെലവാക്കി 724 കിലോ മീറ്റർ പറന്നത്. വിക്ടർ മാർട്ടിനോവ് കാട്ടിയ സാഹസം ലോകത്തെ കാമുകിമാർക്കിടയിൽ അയാൾക്ക് പ്രഥമ സ്ഥാനം നൽകിയിരിക്കു കയാണ്. ഒപ്പം അയാളോട് കാമുകിമാരുടെ ലോകത്തിനു മുഴുവൻ ആരാധന ഉണ്ടാക്കിയിരി ക്കുകയാണ്.

ഉക്രെയ്ന്റെ ഭാഗമായ ക്രിമിയൻ ഉപദ്വീപിൽ കാമുകിയോടൊപ്പം വിനോദ യാത്രക്ക് പോയതാണ് വിക്ടർ മാർട്ടിനോവ്. ക്രിമിയയിൽ എത്തിയപ്പോൾ ബർഗർ കഴിക്കണമെന്ന് കാമുകിക്ക് ആഗ്രഹം ഉണ്ടാ കുന്നത്. മക്ഡൊണാൾഡ്സിന്റെ ബർഗറും, ഫ്രെഞ്ച് ഫ്രൈസും കഴിക്ക ണം എന്നാണ് വിക്ടർ മാർട്ടിനോവിനോട് കാമുകി പറഞ്ഞത്. ക്രിമിയയിൽ മക്ഡൊണാൾഡ്സ് ഷോപ്പ് ആ ഉപദ്വീപിൽ ഇല്ലായി രുന്നു. വിക്ടർ പിന്നീട് ഒന്നും ചിന്തിച്ചില്ല. 724 കിലോമീറ്റർ അകലെ യുള്ള മക്ഡൊണാൾഡ്സ് ഔട്ട്ലെറ്റിലേക്ക് കാമുകിയെയും കൂട്ടി ഹെലികോട്പടറിൽ അങ്ങ് പറന്നു. ദക്ഷിണ റഷ്യയിലെ ക്രാസ്‌ നോദാറിൽ പോയി സുഖ സുന്ദരമായി വയറുനിറയെ ബർഗറും, ഫ്രെഞ്ച് ഫ്രൈസും കഴിച്ചു. പിന്നെ തിരികെ പറന്നു ക്രിമിയയിൽ തിരികെ എത്തി. 4851 രൂപയുടെ ഭക്ഷണം കഴിക്കാനാണ് വിക്ടർ 1.98 ലക്ഷം രൂപ ചെലവാക്കി മക്ഡൊണാൾഡ്സ് ഔട്ട്ലെറ്റിലേക്ക് പറന്നത്. ക്രിമിയയിലെ ബ്ലാക്ക്‌ സീ റിസോർട്ടിലെ സ്വകാര്യ ആഡംബര കപ്പലിലായിലെ സുഖ വാസത്തിനിടെയായിരുന്നു ഇത്. റഷ്യൻ സർക്കാർ ക്രിമിയൻ ഉപദ്വീപ് 2014ൽ ഏറ്റെടുത്ത ശേഷം അമേരി ക്കയും മറ്റ് യൂറോപ്യൻ രാജ്യങ്ങളും മക്‌ഡൊണാൾഡ്‌സ് കമ്പനിക്ക് ദ്വീപിൽ പ്രവർത്തിക്കാൻ ഇതുവരെ അനുമതി നൽകിയില്ല എന്നതാണ് ഇതിനു കാരണമായത്.

Related Articles

Post Your Comments

Back to top button