Kerala NewsLatest News
കൈക്കൂലി വാങ്ങിയത് കയ്യോടെ പൊക്കി വിജിലന്‍സ്
കട്ടപ്പന: കൈക്കൂലി വാങ്ങുന്നതിനിടെ റവന്യൂ ഇന്‍സ്പെക്ടര്‍ പിടിയില്‍. കട്ടപ്പന നഗരസഭാ റവന്യൂ ഇന്‍സ്പെക്ടര്‍ ഷിജു അസീസാണ് വിജിലന്‍സിന്റെ പിടിയിലായത്.
കൈക്കൂലി വാങ്ങുന്നതിനിടെയിലാണ് റവന്യൂ ഇന്‍സ്പെക്ടറിനെ വിജിലന്‍സ് പിടികൂടിയത്.
നഗരസഭയുടെ പരിധിയിലുള്ള കെട്ടിടത്തിന്റെ ഉടമസ്ഥത മാറ്റുന്നതിനു വേണ്ടി ഇയാള്‍ കൈക്കൂലി ചോദിച്ചിരുന്നു. 13,000 രൂപയാണ് ഉദ്യോഗസ്ഥന് ആവശ്യപ്പെട്ടത്. ഇതേ തുടര്‍ന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍് സ്ഥലത്തെത്തിയ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുന്നതിനിടയില്‍ ഇയാളെ കൈയോടെ പിടിക്കുകയായിരുന്നു.